ഇത് പൊളിക്കും! കക്ഷി അമ്മിണിപിളളയുമായി ആസിഫ് അലി എത്തുന്നു! കാണാം

By Midhun

ബിടെക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആസിഫ് അലി 2018ല്‍ തുടങ്ങിയിരുന്നത്. ക്യാമ്പസ് പശ്ചോത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം നവാഗതനായ മൃദുല്‍ നായരായിരുന്നു സംവിധാനം ചെയ്തത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

ബിടെക്കിനുശേഷം കൈനിറയെ ചിത്രങ്ങളാണ് ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ഇബ്ലീസില്‍ ആസിഫ് തന്നെയാണ് നായകനാവുന്നത്.

asif ali

മികച്ചൊരു പ്രമേയം പറയുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യനാണ് നായികാ വേഷത്തിലെത്തുന്നത്. ഇബ്ലീസിനു പുറമെ ജിസ് ജോയ് സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ആസിഫ് തന്നെയാണ് നായകവേഷത്തിലെത്തുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

asif ali

ആസിഫ് അലിയുടെതായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണ്ണിപ്പിളള. ഗ്രാഫിക്ക് ഡിസൈനറായ ബിന്‍ജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു ചിത്രം നിര്‍മ്മിക്കുന്നു. പുതുമുഖ നടിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. ആഗസ്റ്റ് 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

സത്യന്‍ അന്തിക്കാടും ഫഹദും ശ്രീനിവാസനും ഇനി ഒരുമിച്ച്, ഞാന്‍ പ്രകാശന് തുടക്കമായി, കാണൂ!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X