കക്ഷി അമ്മിണിപ്പിളളയില്‍ വക്കീലായി ആസിഫ് അലി! ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്!
ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണ്ണിപ്പിളള. ഇബ്ലീസ് എന്ന ചിത്രത്തിനു ശേഷം ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഗ്രാഫിക്ക് ഡിസൈനറായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുതുമുഖ നടിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ഒരു വക്കീലായാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.

ആദ്യമായി വക്കീലായി അഭിനയിക്കുന്നതിന്റെ സന്തോഷവും ആസിഫ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. സാറാ ഫിലിംസിന്റെ ബാനറില്‍ റിജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസയം ജിസ് ജോയ് സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രവും ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫിന്റെ നായികയായി എത്തുന്നത്. സണ്‍ഡേ ഹോളിഡേ എന്ന വിജയ ചിത്രത്തിനു ശേഷം ആസിഫും ജിസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.


Click it and Unblock the Notifications