ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിളളയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം

By Midhun Raj

ഉയരെയുടെ വിജയത്തിന് ശേഷം ആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിളള. ആസിഫ് ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കക്ഷി അമ്മിണിപ്പിളള ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്‍ പോളിയായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്.

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ചിത്രം നിര്‍മ്മിക്കുന്നു. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്‍, മാമുക്കോയ, സുധീഷ്, നിര്‍മ്മല്‍ പാലാഴി, അഹമ്മദ് സിദ്ധിഖ്, ബേസില്‍ ജോസഫ്, ശ്രീകാന്ത് മുരളി, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

asif ali

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. സനിലേഷ് ശിവന്‍ കഥയെഴുതിയ ചിത്രത്തിന് സാമുവല്‍ എബിക്കൊപ്പം അരുണ്‍ മുരളീധരനും പാട്ടുകള്‍ ഒരുക്കുന്നു. ജൂണില്‍ തന്നെയാണ് സിനിമ തിയ്യേറ്റുകളിലേക്ക് എത്തുന്നത്. കക്ഷി അമ്മിണിപ്പിളളയ്ക്കു പുറമെ ആഷിക്ക് അബുവിന്റെ വൈറസിലും ഒരു പ്രധാന വേഷത്തില്‍ ആസിഫ് അലി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X