ആസിഫ് അലിയുടെ ഫീല്‍ഗുഡ് ചിത്രം! കെട്ട്യോളാണ് എന്റെ മാലാഖയുടെ പുതിയ ട്രെയിലര്‍
ആസിഫ് അലിയുടെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫീല്‍ഗുഡ് ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആസിഫ് അലിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ മറ്റൊരു വിജയചിത്രം കൂടിയായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങി ഹിറ്റായ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങിയത്. പുതുമുഖ താരം വീണ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസിഫ് അലിയ്ക്കും വീണയ്ക്കും പുറമെ ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അജി പീറ്റര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിലാഷ് എസ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പുതിയ കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയുടെ മികച്ചൊരു ഫീല്‍ഗുഡ് ചിത്രമായിട്ടാണ് എല്ലാവരും സിനിമയെ വിലയിരുത്തുന്നത്.


Click it and Unblock the Notifications