ക്യാമ്പസ് പ്രണയവുമായി ആസിഫ് അലി! കുഞ്ഞെല്‍ദോയുടെ ആദ്യ വീഡിയോ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ആസിഫ് അലി. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിനൊപ്പമാണ് സിനിമയിലെ രംഗങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നത്. കുഞ്ഞെല്‍ദോയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പുതുമുഖ താരം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











