അശ്വതി ശ്രീകാന്തിന്റെ രചനയില്‍ കുഞ്ഞല്‍ദോയിലെ ഫെയര്‍വെല്‍ ഗാനം! വീഡിയോ വൈറല്‍
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അവതാരക അശ്വതി ശ്രീകാന്ത് എഴുതിയ ഒരു ഫെയര്‍വല്‍ ഗാനമാണ് ചിത്രത്തിന്റെതായി പുറത്തുവന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ശ്രീജിഷാണ് ഈ ഗാനം പാടിയിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന കുഞ്ഞെല്‍ദോയുടെയും കൂട്ടുകാരുടെയും ഫെയര്‍വെല്‍ ദിന കാഴ്ചകളാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്.

വനിതാ ദിനത്തില്‍ ഗായിക സുജാത മോഹന്‍, നടിമാരായ മിയ, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, സംയുക്ത, അനുശ്രീ, പേളി മാണി, അനു സിത്താര തുടങ്ങിയവരുടെ പേജുകളിലൂടെയാണ് പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയത്. നേരത്തെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും കുഞ്ഞെല്‍ദോയുടെതായി ഇറങ്ങിയിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്.
വിനീത് ശ്രീനിവാസനാണ് കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പുതുമുഖ താരം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളത്തില്‍ അവതാരകനായി ശ്രദ്ധ നേടിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ.


Click it and Unblock the Notifications