ആസിഫ് അലിയും മത്സരത്തിനുണ്ട്! ആകാംക്ഷയ്ക്ക് വിരാമമിട്ട് താരമെത്തി! പോസ്റ്റ് വൈറലാവുന്നു! കാണൂ!
വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് നമ്മള്‍. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടത്തുന്നത്. അവസാന ഘട്ട ഒരുക്കങ്ങളെല്ലാം പുരോഗമിച്ച് വരികയാണ്. സുരേഷ് ഗോപിയും ഇന്നസെന്റുമെല്ലാം ഇത്തവണ മത്സര രംഗത്തുണ്ട്. ഇവരുടെ പ്രചാരണത്തില്‍ പങ്കെടുക്കാനും വോട്ടഭ്യര്‍ത്ഥിക്കാനുമൊക്കെയായി താരങ്ങളെത്തിയിരുന്നു. അതിനിടയിലാണ് യുവതാരമായ ആസിഫ് അലി രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെത്തിയത്. ഇതോടെയാണ് ആരാധകരും ആശങ്കയിലായത്. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടന്നിരുന്നു.
ഇതുവരെയായി ആരാധകര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ദിന്‍ജിത്ത് അയ്യത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു അത്തരത്തിലൊരു പോസ്റ്റ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ പലരും ഇതിനേയും ഗൗരവകരമായി പരിഗണിക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനമായിരിക്കുമെന്ന് ഒരുവിഭാഗം അന്നേ പറഞ്ഞിരുന്നു.

അമ്മിണി!! അതൊരു പെണ്ണിന്റെ പേരല്ലേ? ആസിഫ് അലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? എന്തൊക്കെ സംശയങ്ങളാണ്... ഒരുത്തരം പറയാം, മത്സരിക്കുന്നത് ആസിഫ് അലിയല്ലാന്നേ, മ്മടെ അഡ്വ. പ്രദീപൻ മഞ്ഞോടിയാണ്. തലശ്ശേരിക്കാരുടെ ജനനായകൻ!! മൂപ്പരേ ആള് പുലിയാണ്.. ജനങ്ങൾക്ക് വേണ്ടി നമ്മൾ ജനങ്ങൾ തിരഞ്ഞെടുക്കേണ്ട നേതാവ് തന്നെയാണ്. അപ്പൊ, പറഞ്ഞപോലെ അഡ്വ. പ്രദീപൻ മഞ്ഞോടിയെ വിജയിപ്പിക്കുക.


Click it and Unblock the Notifications