പ്രണയ നായകനായി ആസിഫ് അലി വീണ്ടും! 'മന്ദാരം' വീഡിയോ സോംഗ് പുറത്ത്! കാണൂ

By Midhun

ബിടെക്കിന്റെ വിജയത്തിനുശേഷം കൈനിറയെ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആസിഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം. പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം നവാഗതനായ വിജേഷ് വിജയനാണ് സംവിധാനം ചെയ്യുന്നത്. മന്ദാരത്തില്‍ രണ്ടു നായികമാരാണ് ആസിഫിനുളളത്.

ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനാര്‍ക്കലി മരക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. എം.സജാസാണ് മന്ദാരത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

asif ali,

മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ് രാജീവ്, ടിനു തോമസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റില്‍ ടീസറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മന്ദാരത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു ആസിഫ് അലിയെ കാണിച്ചിരുന്നത്.

ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മന്ദാരത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങിയിരിക്കുകയാണ്. ആസിഫ് അലി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X