മന്ദാരത്തില്‍ പ്രണയനായകനായി ആസിഫ് അലി എത്തുന്നു! ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്! കാണൂ
ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മന്ദാരം. ഇബ്ലീസിനു ശേഷമെത്തുന്ന ആസിഫ് ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. കല്യാണം എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായ വര്‍ഷയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു,ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റായിരുന്നു മന്ദാരത്തിന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തില്‍ അഞ്ച് വ്യത്യസ്ഥ ഗെറപ്പുകളിലാണ് ആസിഫ് എത്തുന്നത്. മാജിക്ക് മൗണ്ടന്‍ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനാര്‍ക്കലി മരക്കാര്‍, അര്‍ജുന്‍ അശോകന്‍,ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുജീബ് മജീദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
മന്ദാരത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ മന്ദാരത്തിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആസിഫ് അലിയുടെ മന്ദാരത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











