ഇബ്ലീസിനു ശേഷം പ്രണയചിത്രവുമായി ആസിഫ് അലി എത്തുന്നു! മന്ദാരത്തിന്റെ പോസ്റ്ററുകള്‍ പുറത്ത്!!

By Prashant

ഇബ്ലീസ് എന്ന ചിത്രത്തിനു ശേഷം ആസിഫ് അലി നായകനായി എത്തുന്ന പുതിയ സിനിമയാണ് മന്ദാരം. ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് താരമെത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് മന്ദാരം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ആസിഫ് അലി അഭിനയിക്കുന്നത്.

ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനാര്‍ക്കലി മരയ്ക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

asif ali,

മന്ദാരത്തിന്റെ പുതിയ പോസ്‌റററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്ററുകള്‍ പങ്കുവെച്ചിരുന്നത്. മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ് രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് മന്ദാരം നിര്‍മ്മിച്ചിരിക്കുന്നത്. എം സജാസാണ് മന്ദാരത്തിനു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍,വിനീത് വിശ്വം,ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുജീബ് മജീദാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 28നാണ് ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X