For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയ ചിത്രവുമായി ആസിഫ് അലി എത്തുന്നു! മന്ദാരം ടൈറ്റില്‍ ടീസര്‍ പുറത്ത്! കാണൂ

    By Midhun
    |

    ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം. നവാഗതനായ വിജീഷ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ അനാര്‍ക്കലി മരയ്ക്കാറാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.

    കാലയില്‍ സ്‌റ്റൈല്‍ മന്നന്റെ വില്ലനായി നാനാ പടേക്കര്‍! കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. എം സജാസാണ് മന്ദാരത്തിനു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.

    asif ali

    മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ് രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് മന്ദാരം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദാരത്തിനൊപ്പം ഇബ്ലീസ്, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളും ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. അഡ്വഞ്ചെഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ്ലീസ്.

    asif ali

    ജിസ് ജോയാണ് വിജയ് സൂപ്പറും പൗര്‍ണമിയും സംവിധാനം ചെയ്യുന്നത്. അതേസമയം ആസിഫ് അലിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം ബിടെക്കിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അപര്‍ണാ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പേല്‍, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സാമൂഹിക പ്രാധാന്യമുളെളാരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

    കാന്‍ ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരം! കൈയടിച്ച് സിനിമാ ലോകം! കാണാം

    കൈനിറയെ ചിത്രങ്ങളുമായി പൃഥ്വിരാജ്! ഈ വര്‍ഷം രാജുവേട്ടന്‍ തന്നെ കൊണ്ട് പോവും! കാണൂ

    English summary
    asif ali's mandharam movie title teaser released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X