ആസിഫ് അലിയുടെ പ്രണയ ചിത്രം മന്ദാരത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം!!
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മന്ദാരം. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. രോഹിത്ത് വിഎസിന്‌റെ ഇബ്ലീസിനു ശേഷമാണ് ആസിഫ് പുതിയ ചിത്രവുമായി വരുന്നത്.
ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ച രംഗങ്ങളാണ് അണിയറപ്രവര്ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആസിഫ് അലിക്കൊപ്പം അര്‍ജുന്‍ അശോകന്‍,വിനീത് വിശ്വം, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മാജിക്ക് മൗണ്ടന്‍ സിനിമാസാണ് ആസിഫ് അലിയുടെ മന്ദാരം നിര്‍മ്മിച്ചിരിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അനാര്‍ക്കലി മരക്കാറും കല്ല്യാണം ഫെയിം വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സെപ്റ്റംബര്‍ 28നാണ് ആസിഫ് അലിയുടെ മന്ദാരം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മുജീബ് മജീദാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. മന്ദാരത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











