ആസിഫിന്റെ ഓമനക്കുട്ടന്‍
ഓമനക്കുട്ടന്‍ ആകാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. നവാഗതനായ രോഹിത് കഥയെഴുതി സംവിധാനംചെയ്യുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷം ചെയ്യുന്നത് ആസിഫ് ആണ്. നായിക ഭാവനയും. സ്പാനിഷ് നര്‍ത്തകിയായപല്ലവിയായിട്ടാണ് ഭാവന അഭിനയിക്കുന്നത്. അജുവര്‍ഗീസ്, സിദ്ദീഖ്, വിജയരാഘവന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണു മറ്റു താരങ്ങള്‍. സംവിധായകന്‍ വി.കെ.പ്രകാശും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകനും സമീര്‍ അബ്ദുളും ചേര്‍ന്നാണു തിരക്കഥയെഴുതുന്നത്.
മൈസൂരിലാണു ചിത്രീകരണം. ഓമനക്കുട്ടന്റെ ജീവിതത്തില്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടാകുന്ന സംഭവങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ചുകൊണ്ടു പറയുന്നത്. ജൂനിയര്‍ ലാലിന്റെ ഹണിബിക്കു ശേഷം ആസിഫും ഭാവനയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടിരുന്ന ആസിഫിനിപ്പോള്‍നല്ലകാലമാണ്. സപത്മശ്രീ തസ്‌കര എന്ന ചിത്രത്തിനു ശേഷം നിറയെ ചിത്രങ്ങളാണ്.

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന യു ടൂ ബ്രൂട്ടസ് ആണ് ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. ഇതില്‍ ശ്രീനിവാസന്റെ സഹോദരന്‍ ആയിട്ടാണ് ആസിഫ് അഭിനയിക്കുന്നത്. തുടര്‍ന്ന് വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന സഞ്ജയ്-ബോബി ചിത്ര നിര്‍ണായകം റിലീസ് ചെയ്യും. ഇതിലും നായകന്‍ ആസിഫ് തന്നെ. ഡ്രൈവര്‍ ഓണ്‍ എന്ന ചിത്രമാണ് പിന്നീടെത്തുന്നത്. വനിതാ പൊലീസ് സ്റ്റേഷനിലെ പുരുഷ ഡ്രൈവര്‍ ആയിട്ടാണു ആസിഫ് അഭിനയിക്കുന്നത്.
ഈ വര്‍ഷം നിറയെ ചിത്രങ്ങളാണുള്ളത്. വളരെ സെലക്ടീവ് ആയിട്ടാണ് ആസിഫ് അഭിനയിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഭാവന നായികയായി അഭിനയിക്കുന്നത്. അനൂപ് മേനോനൊപ്പമുള്ള ആംഗ്രി ബേബീസ് ആയിരുന്നു അവസാനമായി റിലീസ് ചെയ്ത ചിത്രം. ആസിഫും ഭാവനയും ഒന്നിച്ച ഹണി ബി ആവറേജ് കലക്ഷന്‍ നേടിയ ചി്ത്രമായിരുന്നു.


Click it and Unblock the Notifications











