»   » യുവതാരങ്ങള്‍ മിണ്ടിത്തുടങ്ങി, ദിലീപിനെ പുറത്താക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പുറത്ത് പോകും എന്ന് ആസിഫ്

യുവതാരങ്ങള്‍ മിണ്ടിത്തുടങ്ങി, ദിലീപിനെ പുറത്താക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പുറത്ത് പോകും എന്ന് ആസിഫ്

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിലും ദിലീപ് ആരോപണ വിധേയനായ സമയത്തും പ്രതികരിക്കാത്ത യുവതാരങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങുന്നു. താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് യുവതാരം ആസിഫ് അലി.

ഞാന്‍ ചിലത് പറയും, അത് അംഗീകരിച്ചില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്ന് പൃഥ്വിരാജ്

മമ്മൂട്ടിയുടെ വീട്ടില്‍ വച്ചു നടക്കുന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആസിഫ്. എന്റെ സുഹൃത്തിനെ ഇര എന്ന് വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ആസിഫ് പ്രതികരിച്ചത്.

asif-ali

ദിലീപില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ല എന്ന് ആസിഫ് പറഞ്ഞു. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണം. അല്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്ന് ആസിഫ് പറയുന്നു.

രമ്യ നമ്പീശന്‍, പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം പ്രതികരിക്കാം എന്നാണ് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്. യോഗത്തില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പരസ്യമായി പ്രതികരിക്കുമെന്നും പൃഥ്വി വ്യക്തമാക്കി.

അതേ സമയം ആരാധകരും മറ്റ് സിനിമാ സംഘടനകളും ദിലീപിനെ കൈയ്യൊഴിയുകയാണ്. സ്വന്തം നാട്ടിലെ ആരാധകര്‍ പോലും ദിലീപിന് നേരെ കല്ലെറിയുന്നു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി കഴിഞ്ഞു.

English summary
Asif Ali's reaction on Dileep's arrest

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam