കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റിന് മറുപടിയുമായി ആസിഫ് അലി! വീട്ടിനുള്ളില്‍ ക്വാറന്‍റൈനിലാണ്!
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. സിനിമാപ്രവര്‍ത്തകരും വീടുകളില്‍ കഴിയുകയാണ്. വിദേശത്ത് നിന്നെത്തിയവരില്‍ ചിലരൊക്കെ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ്. പ്രിയപ്പെട്ട ഹോബി പൊടിതട്ടിയെടുക്കുകയാണ് ചിലര്‍. മറ്റ് ചിലരാവട്ടെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയുമാണ്. റിലീസും ഷൂട്ടിംഗുമെല്ലാം മാറ്റിവെച്ചതിനാല്‍ സിനിമാമേഖലയിലും സ്തംഭനമാണ്. തിയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്.
ലോക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇവരെത്തുന്നുണ്ട്. പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്തുന്നുണ്ട്. അത്തരത്തിലൊരു പോസ്റ്റുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാമുള്ള കാരിക്കേച്ചര്‍ ചിത്രവുമായാണ് താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി മാറിയിരുന്നു.
ഈ താരങ്ങളെപ്പോലെ തന്നെ എല്ലാവരും വീട്ടില്‍ തന്നെ കഴിയൂ, ലോകത്തെ സംരക്ഷിച്ച് സൂപ്പര്‍ ഹീറോകളാകൂ എന്നായിരുന്നു ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, ജയസൂര്യ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെയായിരുന്നു കാരിക്കേച്ചറില്‍ കാണുന്നത്. ഇതിനിടയിലാണ് ആസിഫ് അലി എവിടെ എന്ന കമന്റുമായി ആരാധകരെത്തിയത്.

ക്ഷമിക്കണം ചാക്കോച്ചാ, ഞാന്‍ വീടിനുള്ളില്‍ ക്വാറന്റൈനിലാണെന്നായിരുന്നു താരത്തിന്റെ മറുപടി.നിരവധി പേരാണ് ഇവരുടെ സംഭാഷണം ഏറ്റെടുത്തിട്ടുള്ളത്.പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയ ആസിഫിന് ചാക്കോച്ചന്‍ കിടിലന്‍ മറുപടിയാണ് നല്‍കിയത്. ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തുവെന്നായിരുന്നു ചാക്കോച്ചന്‍ ആസിഫിനോട് പറഞ്ഞത്.
ഉണ്ണി മുകുന്ദന് പകരം ആസിഫ് അലി വേണമായിരുന്നുവെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഞങ്ങളുടെ ഇക്കയോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഇക്കയുടെ മറുപടി പൊളിച്ചുവെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
ഒറ്റയ്ക്ക് ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയുമായാണ് നേരത്തെ ചാക്കോച്ചനെത്തിയത്. ഇസുവിന്റെ ബാഡ്മിന്റണ്‍ സെഷന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ബാഡ്മിന്റണ്‍ കളിയിലൂടെയാണ് താന്‍ പല വിഷമതകളും മറന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയ്ക്കുമിടയിലേക്ക് ഇസ്ഹാഖ് എത്തിയത്. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്താറുണ്ട്.


Click it and Unblock the Notifications











