ആരാധകരെ ഞെട്ടിച്ച് തിയ്യേറ്ററിനുള്ളില്‍ ആസിഫ് അലിയുടെ ടിക്കറ്റ് വില്‍പ്പന! വീഡിയോ വൈറല്‍! കാണൂ
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ബിടെക്ക്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു കൂട്ടം ബിടെക്കുകാരുടെ കഥയാണ് പറയുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.
ഇവര്‍ക്കു പുറമെ ശ്രീനാഥ് ഭാസി,ദീപക് പറമ്പേല്‍, അര്‍ജുന്‍ അശോകന്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് അഞ്ചിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ആദ്യ ദിനം തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിനു ശേഷം ആസിഫിന് ലഭിക്കുന്ന മറ്റൊരു ഹിറ്റ് ചിത്രമാണ് ബിടെക്ക്.

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ സംസ്ഥാനത്ത് ഉടനീളമുളള തിയ്യേറ്ററുകള്‍ സന്ദര്‍ശിക്കുകയാണ് ബിടെക്ക് ടീം. സന്ദര്‍ശനത്തിനിടെ ഒരു തിയ്യേറ്ററില്‍ ആസിഫ് അലി ടിക്കറ്റ് കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു. ബിടെക്ക് കാണാനായി തിയ്യേറ്ററുകളിലെത്തിയ പ്രേക്ഷകന് സര്‍പ്രൈസ് നല്‍കിയായിരുന്നു ആസിഫ് ടിക്കറ്റ് കൗണ്ടറിനുളളിലെത്തിയിരുന്നത്. ക്യാമ്പസ് ചിത്രമമെന്നതിലുപരി ശക്തമായൊരു പ്രമേയം പറയുന്ന സിനിമ കൂടിയാണ് ബിടെക്ക്.

ബാംഗ്ലൂരില്‍ പഠിക്കുന്ന ബിടെക്ക് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബിടെക്കില്‍ നടന്‍ അനൂപ് മേനോനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷീന്‍ ഹെലനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











