ആസിഫ് അലിക്കൊപ്പം ഫര്‍ഹാനും ജീന്‍ പോളും! അണ്ടര്‍ വേള്‍ഡ് ഫസ്റ്റ്‌ലുക്ക് പുറത്ത്! റിലീസ് ആഗസ്റ്റില്‍
ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആസിഫിനൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരെയും പോസ്റ്ററില്‍ കാണിക്കുന്നുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് നടന്റെ പുതിയ ചിത്രം എത്തുന്നത്.

കാറ്റ് എന്ന ചിത്രത്തിനു ശേഷമാണ് ആസിഫ് അലിയും സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദും ഒന്നിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറായിട്ടാണ് അണ്ടര്‍ വേള്‍ഡ് അണിയറയില്‍ ഒരുങ്ങുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഓഗസ്റ്റ് ഒമ്പതിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയൊരുക്കിയ ചിത്രം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.
നേരത്തെ അണ്ടര്‍ വേള്‍ഡിനായി താന്‍ കൂടുതല്‍ ഫിറ്റായ ശരീര പ്രകൃതിയിലേക്ക് മാറിയിരുന്നവെന്ന് ആസിഫ് അലി വ്യക്തമാക്കിയിരുന്നു. ആസിഫ് അലി ഇതുവരെ ചെയ്യാത്ത തരം കഥാപാത്രം തന്നെയാകും സിനിമയിലെന്നും അറിയുന്നു. ഒരിടവേളയ്ക്കു ശേഷം ഫര്‍ഹാന്‍ ഫാസില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അണ്ടര്‍ വേള്‍ഡ്.


Click it and Unblock the Notifications











