വിജയ് സൂപ്പറും പൗര്‍ണമിക്കു ശേഷം ആക്ഷന്‍ ചിത്രവുമായി ആസിഫ്! ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പില്‍ താരം

By Midhun Raj

വിജയ് സൂപ്പറും പൗര്‍ണമിയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ആസിഫ് അലി. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. എഡിറ്ററും സംവിധായകനുമായ അരുണ്‍കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയ സിനിമയിലും ആസിഫ് അലിയാണ് നായകവേഷത്തില്‍ എത്തുന്നത്.

അണ്ടര്‍ വേള്‍ഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമ ഒരു ആക്ഷന്‍ പാക്ക്ഡ് റിവെന്‍ഞ്ച് ത്രില്ലര്‍ ആണെന്നാണ് അറിയുന്നത്. മാസ് ഹീറോ പരിവേഷമുളള ഒരു റോളാണ് ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുകയെന്നും അറിയുന്നു. ചിത്രത്തിന് വേണ്ടി വേറിട്ട ഗെറ്റപ്പിലായിരിക്കും താരം എത്തുന്നത്. ചിത്രത്തിന് വേണ്ടി കടുത്ത വ്യായാമമുറകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആസിഫ് അലി.

asif ali

ഫര്‍ഹാന്‍ ഫാസില്‍,ലാല്‍ ജൂനിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംയുക്ത മേനോന്‍, കേതകി നാരായണന്‍ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

അലെക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് യാക്‌സണ്‍ ഗാരി പെരേരയും നേഹ നായരും സംഗീതമൊരുക്കും. അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഡിഫോര്‍ എന്റര്‍ടെയന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X