രമ്യാ നമ്പീശന്റെ ആലാപനത്തില്‍ അണ്ടര്‍ വേള്‍ഡിലെ റൊമാന്റിക്ക് ഗാനം! വീഡിയോ
ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അണ്ടര്‍ വേള്‍ഡ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അരികെ നാം എന്നു തുടങ്ങുന്ന പാട്ട് രമ്യാ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് വിവേക് തോമസ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നു. ആസിഫ് അലിക്കൊപ്പം ഫര്‍ഹാന്‍ ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ലാലിന്റെ മകന്‍ ജീന്‍ പോളും സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു. മുകേഷ്, മുത്തുമണി, സംയുക്ത മേനോന്‍, അമാല്‍ഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കന്‍, അരുണ്‍, ബിപിന്‍ ചന്ദ്രന്‍, അയൂബി മുസ്തഫ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
നവംബര്‍ ഒന്നിനാണ് അണ്ടര്‍ വേള്‍ഡ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സി ഐഎ എന്ന ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസാണ് അണ്ടര്‍ വേള്‍ഡിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അലക്‌സ് പുളളിക്കലിന്റെതാണ് ഛായാഗ്രഹണം. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications











