വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ഗോവിന്ദായി ആസിഫ് അലി! ഉയരെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തില്‍ ആസിഫ് അലിയും ടൊവിനോ തോമസുമാണ് നായകന്‍മാര്‍. ചിത്രത്തിലെ ആസിഫ് അലിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഗോവിന്ദ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആസിഫ് എത്തുന്നത്. നടന്‍
തന്നെയായിരുന്നു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഉയരെ. ബോബി സഞ്ജയ് ടീമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജേഷ് പിളളയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

രണ്‍ജി പണിക്കര്‍,പ്രതാപ് പോത്തന്‍,പ്രേം പ്രകാശ്,തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മഹേഷ് നാരായണന്‍ എഡിറ്റിങ്ങ് ചെയ്യുന്ന സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. മുകേഷ് മുരളീധരന്‍ ഉയരെയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കൊച്ചി,മുംബൈ,ആഗ്ര തുടങ്ങിയിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. എസ് ക്യൂബ് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി സിനിമ നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications