കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല! ആസിഫ് അലിയുടെ മുന്നറിയിപ്പ്
കൊറോണ വൈറസ് വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സമയത്താണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ ഇരിക്കാനുമാണ് പ്രധാനമന്ത്രി എല്ലാവരോടും അറിയിച്ചിരുന്നത്.
ഇതനുസരിച്ച് സിനിമാ താരങ്ങള്‍ അടക്കമുളളവരും വീട്ടില്‍ തന്നെയാണ്. ഈ സമയത്ത് അധികപേരും കൊറോണ ബോധവല്‍ക്കരണവുമായൊക്കെ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ഒപ്പം വീട്ടുവിശേഷങ്ങളും പങ്കുവെച്ചും മിക്ക താരങ്ങളും എത്തുന്നു. അതേസമയം നടന്‍ ആസിഫ് അലിയുടെതായി പുറത്തിറങ്ങിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ നമുക്ക് വീട്ടില്‍ തന്നെ ഇരിക്കാം എന്ന സന്ദേശവുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. നിലവില്‍ രാജസ്ഥാനിലെ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. വീട്ടില്‍ പോകാന്‍ സാധിച്ചില്ലെന്നും 11 ദിവസമായി ഇവിടെ തുടരുകയാണെന്നും വീഡിയോയില്‍ ആസിഫ് അലി പറയുന്നു.

എനിക്കറിയാം നിങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയായിരിക്കും. നല്ലൊരു നാളേക്കായി നമുക്ക് വീട്ടില്‍ തന്നെ ഇരിക്കാമെന്ന് താരം പറയുന്നു. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. സമൂഹ വ്യാപനം ഇല്ലാതിരിക്കാന്‍ നമ്മള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണം. കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും ഈ വൈറസ്.

അതുകൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും ആസിഫ് അലി പറഞ്ഞു. നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി നമ്മള്‍ അത് ചെയ്യണമെന്നും പറഞ്ഞുകൊണ്ടാണ് ആസിഫ് അലി വീഡിയോ അവസാനിപ്പിക്കുന്നത്. ആസിഫ് അലിയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആസിഫ് അലിക്കൊപ്പം തന്നെ മറ്റു താരങ്ങളും കൊറോണ ബോധവല്‍ക്കരണവുമായി എത്തുന്നുണ്ട്.

അതേസമയം കെട്ട്യോളാണ് എന്റെ മാലാഖയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ സ്ലീവാച്ചനായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങള്‍ ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് ആസിഫ് അലി.

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും നടന്‍ പങ്കുവെക്കാറുണ്ട്. നിലവില്‍ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. കൊറോണ കാരണം സിനിമയുടെ റിലീസും നീളാനാണ് സാധ്യത. കുഞ്ഞെല്‍ദോയ്ക്ക് പുറമെ അഞ്ചിലധികം സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്


Click it and Unblock the Notifications