»   » വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, കലാഭവന്‍ മണിയോട് മാപ്പ് അപേക്ഷിച്ച് ആസിഫ് അലി

വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, കലാഭവന്‍ മണിയോട് മാപ്പ് അപേക്ഷിച്ച് ആസിഫ് അലി

Written By:
Subscribe to Filmibeat Malayalam

അന്തരിച്ച നടന്‍ കലാഭവന്‍ മണിയോട് മാപ്പപേക്ഷിച്ച് ആസിഫ് അലി. സിനിമാ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മണിയുടെ അനുസ്മരണ പരിപാടിയിലാണ് ആസിഫ് പരസ്യമായി കലാഭവന്‍ മണിയുടെ ആത്മാവിനോട് മാപ്പപേക്ഷിച്ചത്.

മണി അവതരിപ്പിച്ചപോലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് എനിക്കില്ല; മമ്മൂട്ടി

എന്നെ ഒരുപാട് തവണ മണിച്ചേട്ടന്‍ ചാലക്കുടിയിലേക്ക് ക്ഷണിച്ചിരുന്നു. ഈ സദസ്സിലിരിയ്ക്കുന്ന ചിലരോടൊപ്പം കൂടണമെന്ന് പറഞ്ഞിരുന്നു. വരാം വരാം എന്ന് പറഞ്ഞെങ്കിലും എനിക്കാ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതിന് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു- ആസിഫ് അലി നിറഞ്ഞു നില്‍ക്കുന്ന സദസ്സിന് മുന്നില്‍ പറഞ്ഞു.

asif-ali

വളരെ സ്‌നേഹമുള്ള ആളായിരുന്നു മണിച്ചേട്ടനെന്നും ആസിഫ് അലി പറയുന്നു. പ്രത്യേകിച്ച് ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വരുന്ന അഭിനേതാക്കള്‍ക്ക് മണിച്ചേട്ടന്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.

കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ അനുസ്മരണ ചടങ്ങില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് നടന്‍ ചിയാന്‍ വിക്രം, സംവിധായകരായ കമല്‍, സിബി മലയില്‍, മേജര്‍ രവി തുടങ്ങി ഒത്തിരിപ്പേര്‍ പങ്കെടുത്തു.

English summary
Asif ali said sorry to late actor Kalabhavan Mani
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam