»   » ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവ്, ആസിഫ് അലി സമ ദമ്പതികള്‍ക്ക് പെണ്‍കുട്ടി !!

ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവ്, ആസിഫ് അലി സമ ദമ്പതികള്‍ക്ക് പെണ്‍കുട്ടി !!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം പിറന്നത് പെണ്‍കുഞ്ഞ്. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും പുറമേ ആസിഫ് അലിക്കും പെണ്‍കുഞ്ഞ്. മകള്‍ ജനിച്ച കാര്യം ആസിഫ് തന്നെയാണ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. ഭാവിയില്‍ ഇനി നായികമാരെ തിരഞ്ഞ് ക,ഷ്ടപ്പെടേണ്ടി വരില്ല. ദുല്‍ഖറിന്റെ മകളുടെ ജനനം ട്രോളര്‍മാര്‍ ആഘോഷിച്ചിരുന്നു. നിവിന്‍ പോളിയുടെ മകന് നായികയെത്തി എന്ന തരത്തിലുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിവിന്‍ പോളി മകള്‍ക്കായി കാത്തുവെച്ച സമ്മാനവുമായി ബന്ധപ്പെട്ടും ട്രോളുകള്‍ ഇറങ്ങിയിരുന്നു.

ദുല്‍ഖല്‍ സല്‍മാനും നിവിന്‍ പോളിക്കും പുറമേ ആസിഫ് അലിക്കും പെണ്‍കുഞ്ഞ്. ഫേസ് ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവാണ് താനെന്നും ആസിഫ് കുറിച്ചിട്ടുണ്ട്. ആസിഫ് സമ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം താല്‍ക്കാലികമായി സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയാണെന്ന് നേരത്തെ ആസിഫ് അറിയിച്ചിരുന്നു.

Asif Ali

2013 മേയിലായിരുന്നു ആസിഫ് സമയെ ജീവിത സഖിയാക്കിയത്. ആദം അലിക്ക് കൂട്ടായാണ് ഇപ്പോള്‍ മകള്‍ എത്തിയിട്ടുള്ളത്. ഷൂട്ടിങ്ങ് തിരക്കിലാണെങ്കില്‍പ്പോലും കുടുംബത്തെ അധികം പിരിഞ്ഞ് നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് നേരത്തെ താരം വ്യക്തമാക്കായിരുന്നു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന കാര്യവും താരം പങ്കുവെച്ചിരുന്നു.

English summary
Asif Ali blessed with a baby girl.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam