ദിലീപ്- ആസിഫ് അലി ചിത്രം! പ്രചരിക്കുന്ന വാർത്ത തെറ്റ്, സത്യാവസ്ഥ വെളിപ്പെടുത്തി താരം
ആസിഫ് അലി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദീലീപ് നായകനാകുന്നു എന്നു തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിലീപിനെ നായകനാക്കി ആസിഫ് അലി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണെന്നും, നവംബറോട് കൂടി ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തെത്തുമെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇപ്പോഴിത ഇതിന്റെ സത്യവസ്ഥ പുറത്തു വന്നിരിക്കുകയാണ്.

പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ആസിഫ് അലിയോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിർമിക്കുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എന്നാൽ അങ്ങനെയൊരു പ്രോജക്ട് ചർച്ചയിൽ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങൾ മനോരമ ഓൺലൈനോട് വ്യക്തമാക്കി. അതേസമയം ജോഷി - ദീലീപ് കൂട്ട്കെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിൻ ജാഫറാകും ഈ ചിത്രം നിർമിക്കുക.
ഒരുപിടി മികച്ച ദിലീപ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 3ഡി ചിത്രമായ പ്രെഫസർ ഡിങ്കൻ, ജാക്ക് ഡാനിയൽ, മൈ സാന്റാ എന്നീ ചിത്രങ്ങളാണ് ഓദ്യോഗികമായി പ്രഖ്യാപിച്ച ദിലീപ് ചിത്രങ്ങൾ. പ്രെഫസർ ഡിങ്കന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട് . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയൽ. തെന്നിന്ത്യൻ താരം അർജുൻ സർജയും താരത്തിനോടൊപ്പം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു.


Click it and Unblock the Notifications