കാലൊടിഞ്ഞിട്ടും അവന്‍ നന്നായി പെര്‍ഫോം ചെയ്തു! ദുല്‍ഖറിനെക്കുറിച്ച് ആസിഫ്! കാണൂ

By Midhun

മലയാള സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാന്‍ കഴിയാത്തൊരു കലാവിരുന്നായിരുന്നു അമ്മ മഴിവില്‍ ഷോ. മലയാളത്തിലെ താരങ്ങളുടെയെല്ലാം കലാവിരുന്ന് നിറഞ്ഞ കരഘോഷത്തൊടെയായിരുന്നു പ്രേക്ഷകര്‍ കണ്ടിരുന്നത്. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരുന്നു.

നടന്‍ ദുല്‍ഖര്‍ സല്‍മാനും ഇത്തവണത്തെ ഷോയില്‍ തിളങ്ങിയിരുന്നു. ഡാന്‍സ് കളിച്ചും സ്‌കിറ്റുകളില്‍ അഭിനയിച്ചുമാണ് ദുല്‍ഖര്‍ പരിപാടിയില്‍ കൈയടി നേടിയത്. പരിപാടിക്കിടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നടന്ന മറക്കാനാവാത്ത സംഭവമെതേന്ന് ആസിഫ് അലിയോട് അവതാരക ചോദിച്ചപ്പോള്‍ ദുല്‍ഖറിനെക്കുറിച്ചായിരുന്നു നടന്‍ പറഞ്ഞിരുന്നത്.

asif ali-dulquer salmaan

കാലില്‍ പൊട്ടുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചതെനാണ് ആസിഫ് പറഞ്ഞത്. ദുല്‍ഖര്‍ മൂന്ന് നാല് പാട്ടുകള്‍ക്ക് ഡാന്‍സ് പ്ലാന്‍ ചെയ്തിതിരുന്നെങ്കിലും അവസാന റൗണ്ടില്‍ അവന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ആ കാല് വെച്ച് അവന്‍ ഡാന്‍സ് ചെയ്യുന്നുണ്ടെന്നും അതാണ് ഹൈലൈറ്റെന്നുമാണ് ആസിഫ് പറഞ്ഞത്.

dulquer salmaan

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അമ്മ മഴവില്‍ ഷോ നടന്നിരുന്നത്. ബിഗ് സ്‌ക്രീനില്‍ കാണാത്ത അത്ഭുതകരമായ പ്രകടനമായിരുന്നു താരങ്ങളെല്ലാം തന്നെ ഷോയില്‍ പുറത്തെടുത്തിരുന്നത്. മലയാളസിനിമയിലെ ദുരിതമനുഭവിക്കുന്ന പഴയകാല താരങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമ്മ സംഘടന പരിപാടി നടത്തിയിരുന്നത്. താരങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ പരിപാടി ആഘോഷപൂര്‍വ്വം നടത്താന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X