ആരാധകരുടെ ഇക്ക വിളി സ്‌നേഹം കൊണ്ടാണെന്ന് ആസിഫ് അലി! മതപരമായി ഉളളതല്ലായെന്നും നടന്‍
മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും വിജയനായകനായി മാറികൊണ്ടാണ് ആസിഫ് അലി മുന്നേറുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം ആരാധകരുടെ ഇക്ക വിളിയെക്കുറിച്ച് ആസിഫ് അലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
ആസിഫ് ഇക്ക എന്ന അവരുടെ വിളി അവര്‍ക്ക് തന്നോടുളള സ്‌നേഹം കാണിക്കുന്നതാണെന്നും അതില്‍ മതപരമായ ഒന്നുമില്ലെന്നും ആസിഫ് അലി പറയുന്നു. ഒരു പരിചയവും ഇല്ലാത്തവര്‍ പോലും ഇക്ക എന്ന് വിളിച്ചു അടുത്ത വരുന്നതിന് ജാതിയും മതവും ആയി ബന്ധം ഇല്ലായെന്നും ആ വിളി ആണ് തനിക്ക് ഇഷ്ടമെന്നും ആസിഫ് അലി പറഞ്ഞു.

മുന്‍പ് താന്‍ ക്രിസ്ത്യാനിയായത് കൊണ്ട് ആരും ഇച്ചായന്‍ എന്ന് വിളിക്കേണ്ടായെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. തന്റെ പേര് വിളിക്കുകയോ ചേട്ടാ എന്ന് വിളിക്കുകയോ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടമെന്നും ടൊവിനോ പറഞ്ഞിരുന്നു.
അതേസമയം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രമാണ് ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തില്‍ ആസിഫിനൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അണ്ടര്‍ വേള്‍ഡിലൂടെ ആസിഫ് അലിയുടെ മകന്‍ ആദമും അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications











