twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമൂഹ്യപ്രതിബദ്ധതയുള്ള ആളാണ് ഞാൻ! രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടൻ ആസിഫ് അലി...

    |

    ചുരുങ്ങിയ സമയം കെണ്ട് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ആസിഫ് അലി. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തിലൂടെയാണ് ആസിഫ് അലി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് നായകനായും നെഗറ്റീവ് കഥാപാത്രങ്ങളിലും ഒരു പോലെ തിളങ്ങി നിന്നിരുന്നു. സഹപ്രവർത്തകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ആസിഫ് അലി.

    ഇപ്പോഴിത സിനിമയിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആസിഫ് അലി. ഓണം സ്പെഷ്യൽ പരിപാടിയായ ആസിഫിന്റെ പത്താം ഓണം എന്ന പരിപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     സിനിമയിൽ വരുമെന്ന്  പ്രതീക്ഷിച്ചില്ല

    ഞാൻ സിനിമക്കാരനാകുമെന്ന് ഒരിക്കൽ പോലും ആരും പ്രതീക്ഷിച്ചില്ല. അച്ഛൻ രാഷ്ട്രീയക്കാരനായിരുന്നു. അതൊക്കെ കണ്ട്, ഞാൻ രാഷ്ചട്രീയക്കാരന്റെ മകനെന്ന പേരിൽ ചീത്ത കൂട്ട്ക്കെട്ടിലേയ്ക്ക് പോകുമോ എന്നുള്ള പേടിയുണ്ടായിരുന്നു. അതിനാൽ തന്നെ എന്നെ അവർ ബേഡിങ്ങിലാക്കി. എനിക്ക് പഠിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. മനോരമയുടെ സൺഡേ സപ്ലിമെന്റിൽ പരസ്യം കണ്ടപ്പോഴാണ് വീട്ടുകാർ അറിയുന്നത്.

    അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

     രാഷ്ട്രീയത്തിൽ

    സമൂഹ്യപ്രതിബദ്ധതയുള്ള ആളാണ് ഞാൻ. സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്. അതിന് രാഷ്ട്രീയക്കാരനാകുമോ എന്ന് ചോദിച്ചാൽ ഇപ്പോൾ കൃത്യമായി ഉത്തരമില്ല- ആസിഫ് അലി അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും ഓരോ സിനിമ ഷൂട്ടിങ്ങ് കഴിയുമ്പോഴും താൻ കരയാറുണ്ട്.ഒടുവിൽ ചെയ്ത സിനിമ കഴിഞ്ഞും സംവിധായകൻ നീ പോകുവാണല്ലേ എന്നു ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞ‌ു. എന്നാൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും താരം തുറന്നു പറഞ്ഞു

     വിവാഹം  നടക്കുന്നത്


    പൊട്ടിത്തെറിച്ചു നിൽക്കുന്ന കാലാത്താണ് കല്യാണം കഴിക്കുന്നത്. പാർട്ട്ണർ ഇൻ ക്രൈം എന്ന് പറയാനാകുന്ന ആളെയാണ് എനിയ്ക്ക് കിട്ടിയതും. ഒരിക്കലും ഒരു കഫ്ർട്ടമ്പിൾ സോണിൽ ഒതുങ്ങി നിൽക്കുന്ന ആളല്ല ഞാൻ. ജീവിതത്തിൽ ചെയ്യുന്ന ഓരേ കാര്യങ്ങളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയല്ലാതെ മറ്റൊരു പ്ലാൻ ബി ജീവിതത്തിൽ ഇല്ലെന്നും ആസിഫ് അലി പറഞ്ഞു.

    നാല് തവണ ഫോൺ വിളിച്ചു! ഫോൺ ബിസി ആയിരുന്നു, പാർവതിയോട് ദേഷ്യപ്പെട്ട് ആസിഫ്നാല് തവണ ഫോൺ വിളിച്ചു! ഫോൺ ബിസി ആയിരുന്നു, പാർവതിയോട് ദേഷ്യപ്പെട്ട് ആസിഫ്

     ഡബ്ല്യൂസിസിയ്ക്ക് പിന്തുണ


    ഡബ്ല്യൂസിസിയക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അങ്ങനെയൊരു സംഘടന വേണമെന്നുണ്ടെങ്കിൽ അതിന്റെ ആവശ്യം കൃത്യമായി മനസ്സിലാക്കി അവരെ പൂർണ്ണമായും പിന്തുണക്കും, . വനിത സംഘടനയിലെ അംഗങ്ങൾ എന്റെ സുഹൃത്തുക്കളാണ്. അവരോടൊല്ലാം സ ഞാൻ സംസാരിക്കാറുമുണ്ട്.

    English summary
    asif ali saysa bout wcc
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X