ശ്രീനിവാസനും സുഹാസിനിക്കുമൊപ്പം ആസിഫ് അലി
ട്രാഫിക്, ഉന്നം, ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായ ശ്രീബാല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആസിഫും ശ്രിനിവാസനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ശ്രീബാല തന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ സുഹാസിനിയാണ് മറ്റൊരു പ്രധാന താരം. മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും സുഹാസിനിയും വീണ്ടും ജോഡി ചേരുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാധ്യമപ്രവര്‍ത്തകനായ ശിവകുമാറാണ് മറ്റൊരു താരം.

ആസിഫിന്റെ നായികയെ കണ്ടെത്തിയിട്ടില്ല. തമിഴില്‍ നിന്നായിരിക്കും നായികയെന്നും മലയാളത്തിന് ഈ നടിയൊരു പുതുമഖമായിരിക്കുമെന്നും ശ്രീബാല സൂചന നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല ഈണം നല്‍കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ സമീര്‍ താഹിറാണ്.
ദീര്‍ഘകാലമായി സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്നു ശ്രീബാല. അച്ചുവിന്റെ അമ്മ മുതല്‍ക്കാണ് ശ്രീബാല അദ്ദേഹത്തോടൊപ്പം ചേരുന്നത്. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥ വരെ കൂടെനിന്നു. സിനിമയില്‍ വരുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു.


Click it and Unblock the Notifications











