സമ്മര്‍ ഇന്‍ ബത്‌ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും! ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൊത്ത്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ആസിഫ് അലി നായകനാവുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആസിഫ് അലിക്കൊപ്പം റോഷന്‍ മാത്യൂവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം രഞ്ജിത്തും സുഹൃത്ത് പിഎം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് കൊത്ത് നിര്‍മ്മിക്കുന്നത്.

asifali-

ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് കൊത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 4 നായിരുന്നു ആസിഫ് അലി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അഗ്നിവേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്, പി ആർ ഒ - ആതിര ദിൽജിത്ത്. സിബി മലയിലിന്റെ സംവിധാനത്തില്‍ കരിയറിന്റെ തുടക്കത്തില്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന താരമാണ് ആസിഫ് അലി. സംവിധായകന്റെ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. പ്രതിനായക വേഷമായിരുന്നെങ്കിലും ആസിഫ് അലിയുടെ പ്രകടനം അന്ന് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപൂര്‍വ്വരാഗങ്ങള്‍ക്ക് പുറമെ വയലിന്‍, ഉന്നം തുടങ്ങിയ സിബി മലയില്‍ ചിത്രങ്ങളിലും ആസിഫ് അലി അഭിനയിച്ചിരുന്നു. അതേസമയം കെട്ട്യോളാണ് എന്റെ മാലാഖയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമയിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം തിയ്യേറ്ററുകളില്‍ വിജയമാവുകയുംചെയ്തിരുന്നു സിനിമ. കുടുംബ പ്രേക്ഷകരാണ് കെട്ട്യോളാണ് എന്റെ മാലാഖ കൂടുതലായി ഏറ്റെടുത്തത്.

Read more about: asif ali sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X