മകന്റെ നാലാം പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലി! ചിത്രങ്ങള്‍ വൈറല്‍! കാണൂ
മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നായക വേഷങ്ങളിലൂടെയായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. ചിത്രത്തില്‍ വ്യത്യസ്ഥതയുളെളാരു വേഷത്തിലായിരുന്നു ആസിഫ് എത്തിയിരുന്നത്. അനന്തപദ്മനാഭന്റെ കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മുരളി ഗോപിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. കാറ്റിലെ നുഹ്കണ്ണ് ആസിഫ് അലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.

ആസിഫിന് കഴിഞ്ഞ വര്‍ഷം ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സണ്‍ഡേ ഹോളിഡേ എന്ന ചിത്രം. ജിസ് ജോയിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയായിരുന്നു ആസിഫിന്റെ നായികയായി എത്തിയിരുന്നത്. നല്ലൊരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേയ്ക്ക് മികച്ച സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ആസിഫിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ബിടെക്ക് എന്ന ചിത്രമാണ്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ തന്നെയാണ് ഇത്തവണയും പുതിയ ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.
ബിടെക്കിനു പുറമെ മന്ദാരം, ഇബ്ലീസ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയും ആസിഫിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്. ചിത്രീകരണ തിരക്കുകള്‍ക്കിടെ മകന്‍ ആദം അലിയുടെ നാലാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആസിഫ് അലിയും കുടുംബവും ആഘോഷിച്ചിരുന്നു. പിറന്നാള്‍ കേക്കും കൈനിറയെ സമ്മാനങ്ങളുമായി ഇത്തവണ ആഘോഷപൂര്‍വ്വമാണ് ആസിഫ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത്. ആസിഫ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആസിഫിനൊപ്പമുളള ആദമിന്റെ ചിത്രങ്ങളധികവും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തവണയും ആസിഫിന്റെ മകന്റെ പിറന്നാള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications