കഠിനാദ്ധ്വാനം പൃഥ്വിരാജിനെ സൂപ്പര്‍സ്റ്റാറാക്കി: ആസിഫ് അലി

By Aswathi

ആസിഫ് അലിയും പൃഥ്വിരാജിനെ ഏറെ തെറ്റിദ്ധരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ തനിയ്ക്ക് ശേഷം വരുന്ന തലമുറയ്ക്ക് ഡെഡിക്കേഷനില്ലെന്ന് പൃഥ്വി പറഞ്ഞതും മറ്റൊരു അഭിമുഖത്തില്‍ ആസിഫ് അതിനോട് കയര്‍ക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതിലിപ്പോള്‍ അസിഫിന് നല്ല ഖേദമുണ്ട്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് പൃഥ്വിരാജിന്റേതെന്ന് ആസിഫ് പറയുകയും ചെയ്തത് അടുത്തിടെയാണ്.

'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ആസിഫിന് പൃഥ്വിയെ അടുത്തറിയാന്‍ സാധിച്ചത്. വിമര്‍ശങ്ങള്‍ക്കിടയില്‍ നിന്നെല്ലാം പൃത്വിരാജ് നേടിയ വിജയം സ്വപ്രയത്‌നത്തിലൂടെയാണെന്ന് ആസിഫ് പറയുന്നു. കഠിനാദ്ധ്വാനമാണ് പൃഥ്വിരാജിനെ സൂപ്പര്‍സ്റ്റാറാക്കിയത്.

Asif Ali and Prithviraj

പക്വതയുള്ള വ്യക്തിയാണ് പൃഥ്വിരാജ്. ഏത് പ്രശ്‌നത്തിനും പൃഥ്വിരാജിന്റെ പക്കല്‍ റെഡിമേഡായ ഒരു പരിഹാരമുണ്ടാവും. വ്യത്യസ്തമായ അഭിപ്രായമാണ് പൃഥ്വിയെ വ്യത്യസ്തനാക്കുന്നതെന്നും ആസിഫ് പറയുന്നു. അഭിപ്രായങ്ങള്‍ തുറന്നു പറയാനും പൃഥ്വിയ്ക്ക് മടിയില്ല. അത് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്നുവെങ്കില്‍ അപ്പറഞ്ഞതിലെന്തെങ്കിലും ശരികാണുമെന്നാണ് ആസിഫിന്റെ അഭിപ്രായം.

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമ ശ്രീ തസ്‌കരയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഐശ്വര്യമുള്ള ഏഴ് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ നെടുമുടി വേണു, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X