ആസിഫ് അലിയുടെ മന്ദാരത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നു

By Akhila Ks

അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രമാണ് മന്ദാരം. റിപ്പോര്‍ട്ടുകള്‍ അനുരിച്ച് ചിത്രത്തിന്റെ അവസാന ഭാഗത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളിലായിരിക്കും ആസിഫ് അലി എത്തുന്നതെന്നും സൂചനയുണ്ട്. ആസിഫ് അലിയുടെ അഞ്ചു ഗെറ്റപ്പുകളായിരിക്കും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം മുതല്‍ 32 വയസുവരെയാകും ചിത്രത്തില്‍. ഒരു റൊമാന്റിക് ചിത്രമായിരിക്കും മന്ദാരം. പുതുമുഖത്തെയാണ് ചിത്രത്തിലെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

asif

ദില്ലി, ലേ, ലഡാക്ക് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. എം സാജാസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കേരളത്തില്‍ വാഗമണ്‍ വെച്ചും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. പ്രായം കൂടുതോറും പ്രണയത്തിനോടുള്ള മനുഷ്യന്റെ സമീപനത്തെയാണ് ചിത്രത്തിലൂടെ പറയുന്നത്.

asifali

തൃശ്ശിവപേരൂര്‍ ക്ലിപ്തം, കാറ്റ്, ഹണിബീ 2.5 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിക്കുന്ന ചിത്രമാണ് മന്ദാരം. ബിടെക്, ഐബ്ലിസ് എന്നി ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന ആസിഫ് അലി ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X