എങ്ങനെ തല്ലിപ്പൊളി സഹോദരനെ കിട്ടി! ഇതാണ് ചേട്ടൻ വിചാരിക്കുന്നത്, രസകരമായ വീഡിയോ പങ്കുവെച്ച് ആസിഫ്

കട്ടപ്പനയിലെ ഹൃത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രത്തിൽ നിഖില വിമൽ ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ ശ്രീനിവാസനും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നിദിർഷയുടെ മറ്റ് ചിത്രങ്ങളെ പോല തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ചിരിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്.

മേരാ നാം ഷാജിയിലെ വിശേഷങ്ങൾ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ചിത്രത്തിനെ കുറിച്ചുളള രസകരമായ ചോദ്യമായിരുന്നു പ്രേക്ഷകർക്ക് ചോദിക്കാനുണ്ടായിരുന്നത്. എല്ലാവർക്കും അറിയേണ്ടത് ധർമജൻ ബോൾഗാട്ടി അവതരിപ്പിക്കുന്ന കുന്ദീശൻ എന്ന കഥാപാത്രത്തെ കുറിച്ചാണ്. ആസിഫ് അലിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്..

 ആർക്കെങ്കിലും കുന്ദീശനെന്ന് പേരിടോ

ആർക്കെങ്കിലും കുന്ദീശനെന്ന് പേരിടോ

ആർക്കെങ്കിലും കുന്ദീശനെന്ന് പേരിടോ എന്നായിരുന്നു ആസിഫ് അലിയോടുളള ആരാധികയുടെ ചോദ്യം. ഇതിന് ആസിഫ് അലി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. നിങ്ങൾക്ക് ആ പേരു കേട്ടപ്പോൾ തന്നെ ചിരി വന്നില്ലേ. അയാളെ കാണുമ്പോൾ ഇതിനേക്കാൾ ചിരിവരുമെന്നും ആസിഫ് പറഞ്ഞു. വളരെ കോമഡി കഥാപാത്രമാണ് കുന്ദീശന്റേത്. അയാളുടെ പേരുമായി അദ്ദേഹത്തിന്റെ സ്വഭാവത്തിന് ഒരുപാട് സാമ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ധർമജൻ ബോൾഗാട്ടിയാണ് ചിത്രത്തിൽ കുന്ദീശനായി എത്തുന്നത്.

 ഗണേശിന്റെ അനിയൻ

ഗണേശിന്റെ അനിയൻ

ചിത്രത്തിൽ ഒരു ഷാജിയായിട്ടാണ് ആസിഫ് അലി എത്തുന്നത്. ഗണേശിന്റെ അനിയനായിട്ടാണ് ചിത്രത്തിലെത്തുന്നത്. തനിയ്ക്ക് എങ്ങനെ ഇങ്ങനെയൊരു തല്ലിപ്പൊളി സഹോദരനെ കിട്ടിയെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് എന്റെ ചേട്ടൻ. എന്നാൽ തന്നെ തല്ലിപ്പൊളിയാക്കുന്നത് കുന്ദീശൻ എന്ന എന്റെ ചങ്ങാതി കൂടിച്ചേരുമ്പോഴാണ്. നാദിർഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്. കുന്ദീശനും അതിപോലെയൊരു കഥാപാത്രമാണ്.

 മൂന്ന് ഷാജിമാരുടെ കഥ

മൂന്ന് ഷാജിമാരുടെ കഥ

മൂന്ന് ഷാജിമാരുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോടുളള ഗുണ്ടാ ഷാജിയും കൊച്ചിയിലുളള അലവലാതി ഷാജിയും തിരുവനന്തപുരത്തുളള ഡ്രൈവർ ഷാജിയുമാണ് ചിത്രത്തിലെ പ്രധാന ഷാജിമാർ. ഇതിൽ കൊച്ചിക്കാരൻ ഷാജിയായി എത്തുന്നത് ആസിഫ് അലിയാണ്.കോഴിക്കേട്ടെ ഗുണ്ടാ ഷാജിയായി എത്തുന്നത് ബിജുമോനോനും തിരുവനന്തപുരത്തെ കാർ ഡ്രൈവർ ഷാജിയായി എത്തുന്നത് ബൈജുവുമാണ്. ഇവരുടെ രസകരമായ ജീവിത പ്രശ്നങ്ങളാണ് ചിത്രത്തിൽ.

ചിത്രത്തിലെ പാട്ട്

ചിത്രത്തിലെ പാട്ട്

പുറത്തു വന്ന ടീസറിനും ചിത്രത്തിലെ ആദ്യ ഗാനത്തിലും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നക് ദിലീപ് പൊന്നനാണ്. ഛായാഗ്രാഹണം വിനോദ് ഇല്ലംപളളിയാണ്.ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X