വന്‍വിജയത്തിലേക്കുള്ള കുതിപ്പിലല്ലേ? ലൂസിഫറിന് ടിക്കറ്റ് ലഭിച്ചില്ലെന്ന് ആസിഫ് അലി! കാണൂ!

പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവിനെയായിരുന്നു നേരത്തെ പ്രേക്ഷകര്‍ക്ക് പരിചയം. ഇപ്പോള്‍ അദ്ദേഹം സംവിധായകനായും അരങ്ങേറിയിരിക്കുകയാണ്. തന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ സംവിധാന മോഹം സാക്ഷാത്ക്കരിച്ച പൃഥ്വിരാജിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുരൊണ്ടിരിക്കുന്നത്. താരങ്ങളും സിനിമാപ്രവര്‍ത്തകരുമൊക്കെ ചിത്രം കാണുകയും അഭിപ്രായം അറിയിക്കുകയുമൊക്കെ ചെയ്തിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനെക്കുറിച്ചാണ് ആസിഫ് അലി പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലെത്തിയപ്പോഴായിരുന്നു ആരാധകര്‍ അദ്ദേഹത്തോട് ലൂസിഫര്‍ കണ്ടോയെന്ന് ചോദിച്ചത്.

പുതിയ സിനിമയുടെ തിരക്കിലാണെങ്കിലും മേരാനാം ഷാജിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് വേണ്ടിയാണ് ആസിഫ് ലൈവിലെത്തിയത്. നാദിര്‍ഷയുടെ കൂടെ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയുമായാണ് ഇത്തവണ തങ്ങള്‍ വരുന്നത്. ലൂസിഫര്‍ വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. മധുരരാജ റിലീസിങ്ങിനൊരുങ്ങുന്നു. മേരാനാം ഷാജിയും ഇത്തവണത്തെ അവധിക്കാലം ആഘോഷിക്കുന്നതിനായി എത്തുന്നുണ്ട്. ആദമിനും ഇപ്പോള്‍ വെക്കേഷനാണ്. അണ്ടര്‍വേള്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തങ്ങളും വെക്കേഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ആസിഫ് അലി പറഞ്ഞിരുന്നു.

Asif Ali

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോനൊപ്പം അഭിനയിച്ച സിനിമ കൂടിയാണ് മേരാനാം ഷാജി. ചാക്കോച്ചന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് താന്‍ പൊളിച്ചിരിക്കുകയാണ് ഇപ്പോള്‍. ശ്രീനിവാസനും സിനിമയിലുണ്ട്. കൊച്ചി ഷാജിയുടെ കൂടെ ഫുള്‍ടൈം കൂടെയുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന ബൈജുവിനും പ്രധാനപ്പെട്ട റോളാണ് നല്‍കിയിട്ടുള്ളത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആസിഫ് അലിുയുടെ ലൈവ് വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X