For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ കരിയറിലെ മികച്ച ചിത്രമാവും ഉണ്ട! ആസിഫ് അലിയും അത് ശരിവെച്ചു! ആകാംക്ഷ കൂടുന്നു!

  |
  മമ്മൂക്കയുടെ കരിയറിലെ മികച്ച ചിത്രമാവും ഉണ്ട

  വ്യത്യസ്തമാര്‍ന്ന സിനിമകളുമായാണ് ഓരോ തവണയും മമ്മൂട്ടി എത്താറുള്ളത്. ഓടിനടന്ന് അഭിനയിക്കുന്നതിനിടയിലും അദ്ദേഹം പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നുണ്ട്. അഭിനയത്തോടുള്ള പാഷനാണ് അദ്ദേഹത്തെ നയിക്കുന്നത്.യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ സിനിമ സ്വീകരിക്കുന്ന താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സോഫീസിലെ അദ്ദേഹത്തിന്റെ ജൈത്രയാത്ര കാണുമ്പോള്‍ പലരും മൗനം പാലിക്കുകയാണ്. എതിരാളികളെപ്പോലും വെല്ലുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്.

  പേളിയെ പിരിയുമ്പോള്‍ ശ്രീനി അനുഭവിച്ച വേദന! ബിഗ് ബോസിലെ എലിമിനേഷന്‍ ട്വിസ്റ്റ് വീണ്ടും വൈറലാവുന്നു!

  പതിവിന് വിപരീതമായി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് ഇപ്പോള്‍. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ ഈ സിനിമ പരിഗണിക്കപ്പെടുമെന്നും മെഗാസ്റ്റാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്നുമൊക്കെയാണ് വിലയിരുത്തലുകള്‍. മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന സിനിമയൊരുക്കുന്നുണ്ടെന്ന് ഖാലിദ് റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. കേട്ടവരെല്ലാം കളിയാക്കലും വിമര്‍ശനവുമായാണ് ഇതിനെ വരവേറ്റത്. സിനിമയുടെ പോസ്റ്ററും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.ജൂണ്‍ 14ന് സിനിമ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റായി ചിത്രം മാറുമെന്നാണ് ആസിഫ് അലിയും പറയുന്നത്. അദ്ദേഹവും ഈ സിനിമയില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആദ്യപ്രണയം പരാജയമായിരുന്നു! ഇന്നും വേദനിപ്പിക്കുന്ന കാര്യമാണത്! വെളിപ്പെടുത്തലുമായി റാണ ദഗ്ഗുപതി!

  മമ്മൂട്ടിയുടെ പോലീസ് വേഷം

  മമ്മൂട്ടിയുടെ പോലീസ് വേഷം

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മെഗാസ്റ്റാര്‍ പോലീസ് വേഷത്തില്‍ വീണ്ടും എത്തുകയാണ്. മണികണ്ഠന്‍എന്ന സബ് ഇന്‍സ്പെക്ടറായാണ് അദ്ദേഹമെത്തുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളില്‍ ഡെറിക് അബ്രഹാമായി അസാമാന്യ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിലെത്തതുകയാണ് അദ്ദേഹം. ജാക്കറ്റും കൂളിങ് ഗ്ലാസും മാത്രമല്ല പോലീസ് വേഷത്തിലും തിളങ്ങുമെന്ന് താരം നേരത്തെ തന്നെ തെളഇയിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ പോലീസായെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.

  വ്യത്യസ്തമായ സിനിമ

  വ്യത്യസ്തമായ സിനിമ

  പേര് പോലെ തന്നെ പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്‍റേത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസുകാരുടെ കഥയുമായാണ് സിനിമയെത്തുന്നത്. കണ്ണൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സെന്‍സറിംഗ് ജോലികള്‍ തീരാത്തതിനെത്തുടര്‍ന്നായിരുന്നു റിലീസ് നീട്ടിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി മമ്മൂട്ടി ചിത്രമില്ലാത്ത ഈദാണ് കടന്നുപോയത്.

  മമ്മൂക്കയുടെ കരിയര്‍ ബെസ്റ്റ്

  മമ്മൂക്കയുടെ കരിയര്‍ ബെസ്റ്റ്

  മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഉണ്ട മാറുമെന്ന പ്രതീക്ഷയിലാണ് താനെന്നും ആസിഫ് അലി പറയുന്നു. സിനിമയുടെ തിരക്കഥയും അതിന് പിന്നിലെ എഫേര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയാം. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരും ഇത് ശരിവെച്ചിരുന്നു.

  ആസിഫ് അലി പറയുന്നത്

  ആസിഫ് അലി പറയുന്നത്

  സുഹൃത്തായത് കൊണ്ടല്ല തന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഒരു ഗസ്റ്റ് റോളാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ്. വന്നുപോകുന്ന തരത്തിലുള്ള കഥാപാത്രമാണ്. വിനയ് ഫോര്‍ട്ടും ചിത്രത്തിലുണ്ട്. ചെറിയൊരു സീനാണ്. മമ്മൂക്കയുടെ ഒരു സിനിമയുടെ ഭാഗമാവുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പിന്നെ ഖാലിദ് റഹ്മാന്റെ പടവും. മലയാളത്തില്‍ വളര്‍ന്നുവരുന്ന സംവിധായകരില്‍ മികച്ച ലിസ്റ്റിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

  ആരാധകരുടെ കാത്തിരിപ്പ്

  ആരാധകരുടെ കാത്തിരിപ്പ്

  പ്രഖ്യാപനവേള മുതല്‍ത്തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. സിനിമയുടെ ടീസറും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി മാറ്റിയിരുന്നു. പതിവ് പോലീസ് കഥകളുമായല്ല മെഗാസ്റ്റാര്‍ എത്തുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും തുടക്കം മുതലേ പുറത്തുവന്നിരുന്നു. ഇത്തവണത്ത വരവിന്‍റെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകളും തുടക്കം മുതലേ സജീവമായിരുന്നു. ജൂണ്‍ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്. നാളുകള്‍ക്ക് ശേഷമുള്ള റിലീസ് ആഘോഷമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ആരാധകര്‍.

  English summary
  Asif Ali talking about Mammootty movie Unda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X