ആസിഫ് അലി ആദ്യമായി പൊലീസ് വേഷത്തില്‍
ബിടെക്കുകാരന് ആദ്യമായി ലഭിക്കുന്ന ജോലി പൊലീസ് ഡ്രൈവറായി. അതും വനിതാ പൊലീസില്‍. പാലക്കാട്ടുകാരനായ രാമകൃഷ്ണന് പൊലീസ് ഡ്രൈവറായി പിഎസ് സി ലഭിച്ചപ്പോള്‍ അമ്മയുടെ നിര്‍ബന്ധം കാരണമാണ് ജോലിക്കു കയറിയത്. എലന്തൂരിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഡ്രൈവറായി എത്തിയതും അവന്റെ ജീവിതം നരകമായി. കാരണം അവന്‍ അവിടെ ഏക പുരുഷനാണ്. വനിതാ പൊലീസുകാര്‍ അവനെ ശ്വാസംമുട്ടിക്കുകയാണ്. ചിലര്‍ ദേഷ്വം കാട്ടി, ചിലര്‍ സ്‌നേഹിച്ച്. എല്ലാം അവന് അസഹ്യമാകുന്നു. വനിതാ പൊലീസ് സ്റ്റേഷനിലെ ഏക പുരുഷനായി അഭിനയിച്ചുകൊണ്ട് അസിഫ് അലിയും പൊലീസ് വേഷമണിയുന്നു.
ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ അഭിരാമി, ലെന, ശ്രുതി ലക്ഷ്മി, സജിതാ മഠത്തില്‍ എന്നിവരാണു വനിതാ പൊലീസ് വേഷമണിയുന്നത്. എസ്‌ഐ അരുന്ധതി വര്‍മ എന്ന വേഷമാണ് അഭിരാമിക്ക്. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് അഭിരാമിയുടെത്. ഇതിലെ വനിതാ പൊലീസ് വേഷവും ശ്രദ്ധിക്കപ്പെടും എന്നുറപ്പാണ്.

സജി സുരേന്ദ്രന്റെ സഹായിയായിരുന്ന മനോജ് പാലോടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മനോജ്- രഞ്ജിത്ത് ടീം കഥയും തിരക്കഥയും എഴുതുന്നു. ജനനി അയ്യര്‍, സുധീര്‍ കരമന, സുനില്‍ സുഗത എന്നിവരാണു മറ്റു താരങ്ങള്‍. പൂര്‍ണമായും കോമഡി ട്രാക്കിലാണ് ചിത്രം നീങ്ങുന്നത്. രാമകൃഷ്ണനെ പ്രണയിക്കുന്ന മുംതാസ് എന്നപൊലീസുകാരിയെയാണ് ശ്രുതി ലക്ഷ്മി അവതരിപ്പിക്കുന്നത്. ഹരി നായരാണ് കാമറ.
ഹായ് അയാം ടോണി എന്ന ചിത്രം ബോക്‌സ് ഓഫസില്‍ തകര്‍ന്നതോടെ ആസിഫിന്റെ നില പരുങ്ങലിലായിരുന്നു. ഇനി പൃഥ്വിക്കൊപ്പമുള്ള സപ്തമശ്രീ തസ്‌കര എന്ന ചിത്രമേയുള്ളൂ. പൊലീസ് വേഷം വിജയിച്ചാല്‍ ആസിഫിന് അതൊരു പിടിവള്ളിയായിരിക്കും.


Click it and Unblock the Notifications