മാരുതിയിലേറി കുതിക്കാന്‍ ആസിഫ് അലി; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ഒരു കുട്ടനാടന്‍ ബ്ലോഗിനുശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ സേതു. മഹേഷും മാരുതിയും എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. മഹേഷും മാരുതിയും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണിയന്‍ പിള്ളരാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ ആണ് ആസിഫിന്റെ റിലീസിനൊരുങ്ങി നല്‍ക്കുന്ന ചിത്രം. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചി ചിത്രം ലിറ്റില്‍ ബിഗ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലുണ്ട്.
Recommended Video
എല്ലാം ശരിയാകും, രാച്ചിയമ്മ, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം, കുറ്റവും ശിക്ഷയും തുടങ്ങി നിരവധി സിനിമകളാണ് ആസിഫിന്റെതായി അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. ബിടെക്കിനുശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്ത തട്ടും വെള്ളാട്ടും എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗണപതി,ബാലു വര്‍ഗീസ്,സൈജു കുറുപ്പ്,ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആസിഫ് അലിയും രാജിവ് രവിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications