ആസിഫ് അലി കോമഡി ട്രാക്കിലേക്ക്
അസുരവിത്ത്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതുമുതല്‍ തന്നെ പ്രക്ഷകര്‍ ആസിഫിനെ വിലയിരുത്തി. ഗൗരവമുള്ള വേഷങ്ങളാണ് ആസിഫിന് കൂടുതല്‍ ഇണങ്ങുന്നതെന്ന്. ഒരു റൊമാന്റിക് ഹീറോ എന്ന ലേബലൊന്നും ഒരിക്കലും ആസിഫിന് നല്‍കാന്‍ കഴിയില്ല. വേണമെങ്കില്‍ ഹാസ്യത്തിന്റെ വഴി പരീക്ഷിക്കാവുന്നതാണ്.
ബാച്ചിലര്‍ പാര്‍ട്ടിയിലും ഇഡിയറ്റ്‌സിലുമൊക്കെ ഒരു പൊടിയ്ക്ക് ഹാസ്യത്തിന്റെ മേമ്പടി കൂട്ടിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെ ആസിഫ് പൂര്‍ണമായല്ലെങ്കിലും ഭാഗികമായി കോമഡി ട്രാക്കിലേക്ക് പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പൊലീസുകാരികളുടെ ഡ്രൈവറായിട്ടാണ് ആസിഫ് അലി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവിട്ടു.
നാട്ടിലെ വനിതാ പൊലീസുകാരുടെ പിന്നാക്കാവസ്ഥയെ എടുത്തുകാണിക്കുന്നതാണ് ചിത്രം. പുരുഷന്മാര്‍ക്ക് ഇടമില്ലാത്തതാണ് വനിതാ പൊലീസ് സ്‌റ്റേഷനുകള്‍. ഈ സാഹചര്യത്തിലേയ്ക്ക് ഡ്രൈവറായി ഒരു പുരുഷന്‍ എത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
ആദ്യകാല നടി അഭിരാമിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തേ രമ്യ കൃഷ്ണനെയായിരുന്നു എസ് ഐയുടെ റോളിലേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് രമ്യയ്ക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അണിയറക്കാര്‍ അഭിരാമിയെ എസ്‌ഐ ആക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
തമ്പി ആന്റണി, സുധീര്‍ കരമന, സുനില്‍ സുഖദ, ഷൈജു, ജനനി അയ്യര്‍, ലെന, രചന നാരായണന്‍കുട്ടി, ശ്രുതി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു പ്രധാന താരങ്ങള്‍. ഗണേഷ് ഫിലിംസിന്റെ ബാനറില്‍ രവി കൊട്ടാരക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മനോജ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.


Click it and Unblock the Notifications











