ആസിഫ് അലി വീണ്ടും പഠിക്കാന്‍ പോകുന്നു

By Aswathi

കല്യാണവും കഴിഞ്ഞു, ഒരു കുട്ടിയുമായി എന്നിട്ടും ഈ സിനിമാ തിരക്കില്‍ ആസിഫ് അലി എന്തിനാ വീണ്ടും പഠിക്കാന്‍ പോകുന്നതെന്നാവും. പഠിക്കാന്‍ പ്രായമൊന്നുമില്ലല്ലോ. പക്ഷെ ആസിഫ് ഇപ്പോള്‍ പഠിക്കാന്‍ പോകുന്നത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്.

വികെ പ്രകാശ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനെന്നത് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ചിത്രത്തില്‍ നാഷണല്‍ അക്കാഡമയില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി അഭിനയിക്കുന്നത്.

asif-ali

അടുത്തിടെ ഹീറോ ഓറിയന്റഡായ ഒരു ചിത്രവും ആസിഫിന് കിട്ടിയിട്ടില്ല. എന്നിരിക്കിലും അഭിനയിച്ച സപ്തമ ശ്രീ തസ്‌കര, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കഥ നേരിട്ട് പറയുന്ന രീതിയല്ല, മറിച്ച് കോപ്ലിക്കേറ്റഡ് സ്റ്റോറി ലൈനാണ് ചിത്രമെന്ന് ആസിഫ് അലി പറഞ്ഞു. ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. നെടുമുടി വേണു, സൈജു കുറപ്പ്, പ്രേംപ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കഥയൊരുക്കിയ ശേഷം ബോബി - സഞ്ജയ് കൂട്ടുകെട്ട് തിരക്കഥയൊരുക്കുകയാണ് ഈ ആസിഫ് അലി ചിത്രത്തിന്. നേരത്തെ ബോബി- സഞ്ജയ് ടീമിന്റെ 'ട്രാഫിക്കി'ല്‍ ആസിഫിന് ഒരു പ്രധാന വേഷം കിട്ടിയിരുന്നു.

വികെ പ്രകാശ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'സയലന്‍സും' ജയസൂര്യ നായകനായെത്തിയ 'താങ്ക്യു'വും പരാജയമായിരുന്നു. ആ പരാജയത്തെ നികത്താന്‍ ആലിഫ് അലിയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ബോബി- സൈഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നതെന്നതാണ് ഈ പ്രതീക്ഷയ്ക്ക് ബലം പകരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X