»   » കല്യാണം കഴിഞ്ഞ്, ഒരു കുട്ടിയുമായി; ആസിഫ് അലിയുടെ വിവാഹ വീഡിയോ തരംഗമാകുന്നു

കല്യാണം കഴിഞ്ഞ്, ഒരു കുട്ടിയുമായി; ആസിഫ് അലിയുടെ വിവാഹ വീഡിയോ തരംഗമാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ കല്യാണവും കഴിഞ്ഞു, ഒരു കുട്ടിയുമായി... പക്ഷെ ഇപ്പോഴിതാ നടന്റെ വിവാഹ വീഡിയോ യൂട്യൂബില്‍ വീണ്ടും തരംഗമാകുന്നു. 2014 സെപ്റ്റംബറില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ ഫേസ്ബുക്കിലിപ്പോള്‍ വൈറലാകുകയാണ്.. ഫൈന്‍ഡേ ഫോട്ടോഗ്രാഫിയാണ് ആസിഫിന്റെ കല്യാണ വിഡിയോ തയ്യാറാക്കിയത്. 

വിവാഹം കഴിക്കാന്‍ ആസിഫ് അലിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഡിമാന്റ്

ദുല്‍റഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലിലെ സുബഹനള്ളാ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിവാഹ വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തില്‍ ആസിഫ് അതിഥി താരമായി എത്തിയിരുന്നു. കാണാം

ആസിഫിന്റെ നിക്കാഹ്

2013 മെയ് മാസത്തിലാണ് ആസിഫ് അലിയുടെയും സമ മസീറിന്റെയും വിവാഹം നടന്നത്. കണ്ണൂര്‍ സ്വദേശിയായ സമയുടെയും നടന്‍ ആസിഫിന്റെയും വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച് നടത്തിയതാണ്.

ട്രഡീഷണല്‍ മാംഗല്യം

പക്ക മുസ്ലീം മതാചാരപ്രകാരം നടന്ന, ആഡംബരമായ വിവാഹമായിരുന്നു ആസിഫ് അലിയുടേത്. വിവാഹത്തിനും വിവാഹ ശേഷം നടന്ന സത്കാരപാര്‍ട്ടിയും സിനിമയിലെ സുഹൃത്തുക്കളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

സന്തുഷ്ട കുടുംബം

മൂന്ന് വര്‍ഷമായി സമയും ആസിഫും ഒന്നിച്ചു ജീവിയ്ക്കുന്നു. ഏക മകന്‍ ആദം അലി. 2014 ലാണ് ആസിഫിനും സമയ്ക്കും ഇടയിലേക്ക് ആദം എത്തിയത്. സന്തുഷ്ട കുടുംബം

വിവാഹ വീഡിയോ

ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്ന ആസിഫിന്റെ വിവാഹ വീഡിയോ കാണാം. ആസിഫ് എന്തൊരു റൊമാന്റിക്കാണെന്ന് നോക്കൂ...

English summary
Asif Ali wedding official video
Please Wait while comments are loading...

Malayalam Photos

Go to : More Photos