ആസിഫ് അലിയ്ക്കും സമയ്ക്കും ഇന്ന് വിവാഹ വാര്‍ഷികം! ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് നടന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ സിനിമയിലെത്തിയ നടന്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ആസിഫ് അലി മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കെട്ട്യോളാണ് എന്റെ മാലാഖയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ആസിഫ് അലി. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളെല്ലാം ആസിഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ആസിഫ് അലിയുടെയും

ആസിഫ് അലിയുടെയും ഭാര്യ സമയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. 2013 മെയ് 26നായിരുന്നു ഇരുവരും വിവാഹിതരായത്. മലബാറുകാരിയാണ് ആസിഫ് അലിയുടെ ഭാര്യ. നടന്‍ തൊടുപുഴക്കാരനും. വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരുന്നത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ എത്തിയിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ്

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സമയയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് നടന്‍ എത്തിയത്. ഹാപ്പി ആനിവേഴ്‌സറി പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്നാണ് ഭാര്യക്കൊപ്പമുളള ചിത്രത്തിന് നടന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ലൈഫ് ഈസ് ഗുഡ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ ഹാഷ്ടാഗുകളും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു.

ഇക്കൊല്ലം കൈനിറയെ ചിത്രങ്ങളാണ്

ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷികമാണ് ഇന്ന്. കണ്ണൂര്‍ സ്വദേശിനിയായ സമയെ കോഴിക്കോട് പ്രാവിഡന്‍സ് കോളേജില്‍ പഠിക്കുന്ന സമയത്താണ് ആസിഫ് അലി ജീവിതസഖിയാക്കിയത്. ആസിഫ് അലിയുടെ പോസ്റ്റിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു.

ഇക്കൊല്ലം കൈനിറയെ

ഇക്കൊല്ലം കൈനിറയെ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലോക് ഡൗണ്‍ കാരണം നടന്റെ എറ്റവും പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. കുഞ്ഞെല്‍ദേയ്ക്ക് പുറമെ രാച്ചിയമ്മ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, പറന്ന് പറന്ന്, പദ്മകുമാര്‍ ചിത്രം, തട്ടും വെള്ളാട്ടം തുടങ്ങിയവയും ആസിഫ് അലിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

2009ലാണ് ഋതു

2009ലാണ് ഋതു എന്ന ചിത്രത്തിലൂടെ ആസിഫ് അലി മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും നടന്‍ മലയാളത്തില്‍ ചെയ്തിരുന്നു. പതിനൊന്ന് വര്‍ഷത്തെ കരിയറില്‍ അറുപതിലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ നായകനായും ആസിഫ് തിളങ്ങിയത്.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X