'മോനെ എനിക്ക് സ്പീഡ് പേടിയില്ല'! വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിക്ക് മറുപടിയുമായി ആസിഫ് അലി
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച സിനിമയാണ് ട്രാഫിക്ക്. രാജേഷ് പിളള സംവിധാനം ചെയ്ത ചിത്രത്തിലെ ഡയലോഗുകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. സിനിമയില്‍ സ്പീഡ് പേടിയുണ്ടോ എന്ന് ക്ലൈമാക്‌സ് സീനില്‍ നിവിന്‍ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് തരംഗമായി മാറിയിരുന്നു. ചോദ്യത്തിന് മറുപടി പറയാതെ ഒരു ചെറുപുഞ്ചിരിയില്‍ ഉത്തരം ഒളിപ്പിക്കുന്ന ആസിഫിനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.

Recommended Video
പിന്നീട് പല സിനിമകളിലും ട്രോളുകളിലുമെല്ലാം ഈ ഡയലോഗ് ഉപയോഗിച്ചിരുന്നു. സിനിമയില്‍ പത്ത് വര്‍ഷം തികച്ച നിവിന്‍ പോളിക്ക് ആശംസകള്‍ നേര്‍ന്ന് ആസിഫ് അലി എത്തിയപ്പോള്‍ ട്രാഫിക്കിലെ ആ ഡയലോഗിന് മറുപടിയുമായിട്ടാണ് നടന്‍ എത്തിയത്. നിവിന് ആശംസകള്‍ അറിയിച്ചതിനൊപ്പം മോനെ എനിക്ക് സ്പീഡ് പേടിയില്ല എന്നായിരുന്നു ട്രാഫിക്കിലെ രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ച ശേഷം ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്,.
ഇന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ട് പിന്നിട്ട നിവിന്‍ പോളിക്ക് എല്ലാ ആശംസകളും മോനെ എനിക്ക് സ്പീഡ് പേടിയില്ല,. സഹയാത്രികന്‍ എന്നാണ് ആസിഫ് അലി കുറിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് മുന്‍പ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആസിഫ് അലി. 2009ല്‍ ശ്യമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. 2010ലാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ നിവിന്‍ പോളി മോളിവുഡിലെത്തിയത്.
തുടര്‍ന്ന് ജോഷി സംവിധാനം ചെയ്ത സെവന്‍സ് എന്ന ചിത്രത്തില്‍ ആസിഫും നിവിനും ഒരുമിച്ചഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ എല്ലാതരം വേഷങ്ങളും ചെയ്തിട്ടുളള താരങ്ങളാണ് ആസിഫും നിവിനും. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലും അതിഥി താരമായെല്ലാം ഇരുവരും അഭിനയിച്ചിരുന്നു. ഏകദേശം ഒരേസമയത്ത് സിനിമയിലെത്തിയ താരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്.
വിജയപരാജയങ്ങള്‍ നിറഞ്ഞ കരിയറായിരുന്നു ഇരുവര്‍ക്കും ഉണ്ടായത്. ഇപ്പോഴും മോളിവുഡില്‍ സജീവമായാണ് ഇരുവരും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൈനിറയെ ചിത്രങ്ങള്‍ നിവിന്റെതും ആസിഫിന്റെതുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അഭിനയത്തിരക്കുകള്‍ക്കിടെയിലും നിര്‍മ്മാണരംഗത്തും ഇരുവരും തുടക്കം കുറിച്ചിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ, മൂത്തോന്‍ എന്നിവയാണ് ആസിഫിന്റെയും നിവിന്റെയും ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.


Click it and Unblock the Notifications











