»   » ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

Posted By: Karthi
Subscribe to Filmibeat Malayalam

അടുത്തടുത്ത ദിനങ്ങളിലായി മലയാള സിനിമയിലെ മൂന്ന് താരങ്ങളാണ് അച്ഛന്മാരിയ മാറിയത്. മൂന്ന് പേര്‍ക്കും പെണ്‍കുട്ടികളായി എന്നത് കൗതുകം. തുടക്കം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. തൊട്ടുപിന്നാലെ നിവിന്‍ പോളിക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു, പെണ്‍കുട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ ആസിഫ് അലിക്കും രണ്ടാമത്തെ കുട്ടി ജനിച്ചു. അതും പെണ്‍കുട്ടി. 

കാമുകിയുടെ പട്ടിക്ക് പോലും ഇഷ്ടമല്ലാത്ത സല്ലു??? ആദ്യ പ്രണയം തകര്‍ന്നതിനേക്കുറിച്ച് സല്‍മാന്‍ഖാന്‍!!

ലക്ഷ്യം തെറ്റിയ ജീത്തു ജോസഫ് മാജിക്!!! ഇന്ദ്രജിത്തിന് വിനയാകും ലക്ഷ്യത്തിന്റെ കളക്ഷന്‍???

ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമ മസ്‌റീന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ആസിഫ് തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. ആദ്യ മകന്‍ ആദം അലിയുടെ പേരിലാണ് ആസിഫ് തന്റെ നിര്‍മാണ കമ്പനി തുടങ്ങിയിരിക്കുന്നത്. മറ്റ് രണ്ട് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒറ്റ ചിത്രം കൊണ്ട് ആസിഫ് തന്റെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്.

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍

ദുല്‍ഖറിന്റെ മകളുടേതെന്ന പേരില്‍ ഒരു നവജാത ശിശുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഇപ്പോള്‍ ആസിഫ് അലിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കുടുംബത്തോടൊപ്പം

ദുല്‍ഖറിന്റെ മകളെന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം മാത്രമാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ആസിഫിന്റെ മകളുടെ ചിത്രം കുടുംബത്തോടൊപ്പമുള്ളതാണ്. ആശുപത്രിയില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ ആസിഫിനും ഭാര്യ സമയ്ക്കും മകന്‍ ആദമിനുമൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞ്

2013ല്‍ വിവാഹിതനായി ആസിഫിന്റെ ആദ്യ കുട്ടി ആദമിന് ഇപ്പോള്‍ മൂന്ന് വയസുണ്ട്. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും പ്രവേശിച്ച ആസിഫ് മകന്‍ ആദമിന്റെ പേരാണ് കമ്പനിക്ക് നല്‍കിയത്. ചിത്രം പങ്കുവച്ചെങ്കിലും പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

പുതിയ ചിത്രം ഈദിന്

ആസിഫ് നായകനാകുന്ന പുതിയ ചിത്രം അവരുടെ രാവുകള്‍ പെരുന്നാള്‍ റിലീസായി ജൂണ്‍ 23ന് തിയറ്ററിലെത്തും. ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും ആസിഫിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് ഏറെ നാളുകളായിരുന്നു.

സണ്‍ഡേ ഹോളിഡേ

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന സണ്‍ഡേ ഹോളിഡേ എന്ന ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

English summary
Asif Ali and his wife Zama Mazreen were blessed with a baby girl on June 2. Some pictures of the baby have been doing the rounds in social medias. Asif Ali, his wife and their three year old son Adam Ali are seen along with the baby in the photo. The couple got married in 2013.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam