സമയ്ക്ക് ആസിഫിന്റെ വക സര്‍പ്രൈസ് ബേബി ഷവര്‍
യുവതാരം ആസിഫ് അലി അച്ഛനാകാന്‍ പോവുകയാണെന്ന് ആരാധകരില്‍ കുറച്ചുപേര്‍ക്കെങ്കിലും അറിയാവുന്ന കാര്യമാണ്. സിനിമയിലെ ആസിഫിന്റെ അച്ഛന്‍ വേഷത്തിന്റെ കാര്യമല്ല പറയുന്നത്, ജീവിതത്തിലെ കാര്യമാണ്. ആസിഫിന്റെ ഭാര്യ സമ ഗര്‍ഭിണിയാണ്.
കഴിഞ്ഞ ദിവസം സമയ്ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് ആസിഫ് ഉഗ്രനൊരു ബേബി ഷവര്‍ പാര്‍ട്ടി നടത്തി. കൂട്ടുകാരെയും അടുത്ത ബന്ധുക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സര്‍പ്രൈസ് പാര്‍ട്ടിയായിരുന്നു അത്.

എവരിതിങ് ബേബി എന്ന തീമില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആസിഫും സമയും എത്തിയത് കിരീടമെല്ലാം ചൂടിയായിരുന്നു. അതിഥികളാവട്ടെ നീലയും പിങ്കും നിറത്തിലുള്ള പൂക്കള്‍കൊണ്ടൊരുക്കിയ ഹെഡ് ബോയും വച്ചിരുന്നു.
മെയ് 21ന് നടന്ന വിരുന്നില്‍ സിനിമയില്‍ ആസിഫിന്റെ അടുത്ത സുഹൃത്തുക്കളായ അജു വര്‍ഗീസ്, ഭാര്യ അഗസ്റ്റിന, സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, വിനയ് ഗോവിന്ദ്, വിവേക് രഞ്ജിത്ത്, അജിത്ത് പിള്ള എന്നിവരെല്ലാം ബേബി ഷവര്‍ പാര്‍ട്ടിയ്ക്ക് എത്തിയിരുന്നു. ഭക്ഷണവും കളികളും എല്ലാം ചേര്‍ന്ന് സര്‍പ്രൈസ് പാര്‍ട്ടി രസകരമായിരുന്നുവെന്നാണ് പങ്കെടുത്തവരെല്ലാം പറയുന്നത്.


Click it and Unblock the Notifications











