ആസിഫിന്റെ വധു സിനിമയില്‍ നിന്നോ?

രണ്ടു പേരും സിനിമയില്‍ നിന്നായാല്‍ ശരിയാവില്ല. പിന്നെ ദൈവത്തിന്റേയും മനുഷ്യന്റേയും കാര്യമായതിനാല്‍ ഒന്നും പറയാന്‍ പറ്റില്ല. ഇനി താന്‍ സിനിമാനടിയെ തന്നെ വിവാഹം ചെയ്താല്‍ പറഞ്ഞു പറ്റിച്ചുവെന്ന് ആരും പറയരുതെന്നും നടന്‍ അഭ്യര്‍ഥിച്ചു. തന്റെ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാളെയാണ് തേടുന്നത്.
സിനിമയില്‍ വന്നതിന് ശേഷം ആസിഫിനെ ചുറ്റിപ്പറ്റി ഗോസിപ്പുകളുടെ പ്രളയമാണ്. അര്‍ച്ചന, ആന്‍ അഗസ്റ്റിന്‍ അങ്ങനെ പോകുന്ന നീണ്ട ലിസ്റ്റിലുള്ള ആരോടും തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്ന് ആസിഫ് പറയുന്നു. ഒഴിമുറിയില്‍ അഭിനയിക്കുമ്പോള്‍ ഭാവനയോട് താന്‍ പറഞ്ഞു. അടുത്ത ഗോസിപ്പ് തന്നേയും ഭാവനയേയും ചേര്‍ത്താവും വരികയെന്ന്. ഇതു കേട്ട് നടി ചിരിച്ചെന്നും ആസിഫ്.
എല്ലാവരോടും വളരെ പെട്ടന്ന് അടുക്കുന്ന സ്വഭാവമാണ് തന്റേത്. ഇതു കാണുന്ന മറ്റുള്ളവര്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇതാണ് ഗോസിപ്പുകള്‍ക്കിടയാക്കുന്നതെന്നും നടന്‍ പറയുന്നു.
ആദ്യ പേജില്‍


Click it and Unblock the Notifications