എന്റെ കുഞ്ഞുമാലാഖ! പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവെച്ച് അസിന്‍! ആഘോഷം ഗംഭീരം തന്നെ!

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അസിന്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് ഇടവേളയെടുക്കുകയായിരുന്നു. എന്നാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇന്നും ഉയര്‍ന്നുവരാറുണ്ട്. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെയായിരുന്നു താരം അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തഴഞ്ഞ താരത്തെ തമിഴകം ഏറ്റെടുക്കുകയായിരുന്നു. മികച്ച പിന്തുണയായിരുന്നു താരത്തിന് തമിഴില്‍ നിന്നും ലഭിച്ചത്. മുന്‍നിര നായകര്‍ക്കൊപ്പമുള്ള വരവില്‍ ആരാധകരും സന്തോഷിച്ചിരുന്നു.

asin

സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ അറിയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. രണ്ടാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. മകളായ അറിന്റെ ഇഷ്ടം പരിഗണിച്ചായിരുന്നു കേക്കും വസ്ത്രങ്ങളുമൊക്കെ തിരഞ്ഞെടുത്തത്. നീല നിറത്തിലുള്ള ഉടുപ്പണിഞ്ഞ് മാലാഖയെപ്പോലെയായിരുന്നു താരപുത്രി പിറന്നാള്‍ ആഘോഷിച്ചത്. അക്വ തീമിലായിരുന്നു അലങ്കാരങ്ങള്‍. ഡോള്‍ഫിനും നീല ബലൂണുകളും നീരാളി രൂപത്തിലുള്ള കേക്കുമായിരുന്നു അസിനും ഭര്‍ത്താവും മകള്‍ക്കായി തിരഞ്ഞെടുത്തത്.

2016 ലായിരുന്നു അസിന്റെ വിവാഹം. സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ത്തന്നെ താരത്തിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മ്മയെയാണ് അസിന്‍ ജീവിതപങ്കാളിയാക്കിയത്. ഹൗസ് ഫുള്‍ 2 ന്റെ പ്രമോഷനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ട്ിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. 2017 ലായിരുന്നു ഇവര്‍ക്കിടയിലേക്ക് മകളെത്തിയത്. അസിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Read more about: asin അസിന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X