അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

By Aswini

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എആര്‍ മുരുഗദോസിന്റെ ഗജിനി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കലും അസിന്‍ ചിന്തിച്ചുകാണില്ല തന്റെ ജീവിതത്തിലേക്കും കടന്നുവരുന്നത് മറ്റൊരു സഞ്ജയ് രാമസ്വാമിയായിരിക്കുമെന്ന്. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ ഉടമ രാഹുല്‍ ശര്‍മയുമായി അസിന് മാഗല്യം

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത അസിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അസിന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കും

അസിന്‍ വിവാഹിതയാകുന്നു

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

തന്റെ വിവാഹക്കാര്യം സ്ഥിരീകരിച്ചത് അസിന്‍ തന്നെയാണ്. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് അസിന്‍ അറിയിച്ചു.

ജീവിതവും സത്യവും

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

ഗജിനി എന്ന ചിത്രത്തില്‍, ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി നടത്താന്‍ ആഗ്രഹിയ്ക്കുന്ന സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന കല്‍പന എന്ന കഥാപാത്രത്തെയാണ് അസിന്‍ അവതരിപ്പിയ്ക്കുന്നത്. സിനിമയില്‍ അസിനിന് സഞ്ജയ് രാമസ്വാമിയെ കിട്ടിയില്ലെങ്കിലും ജീവിതത്തില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു.

രാഹുല്‍ ശര്‍മ

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ ഉടമയാണ് രാഹുല്‍ ശര്‍മ. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസ്‌നസുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ

പ്രണയത്തിലായത്

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. അക്ഷയ് കുമാര്‍ വഴിയാണ് അസിനും രാഹുലും പരിചയപ്പെട്ടതും പ്രണയത്തിലായതും.

ഗോസിപ്പുകള്‍

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

അസിന്‍ ഒരു വലിയ ബിസിനസുകാരനുമായി പ്രണയത്തിലാണെന്നും, അയാള്‍ക്കൊപ്പമാണ് വിദേശ പര്യടനങ്ങള്‍ നടത്തുന്നതെന്നും നേരത്തെ വാര്‍ത്തതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസിന്‍ നിഷേധിച്ചു.

ഇനി മാഗല്യം

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

അസിന്റെ പുതിയ ചിത്രം ആള്‍ ഈസ് വെല്ലിന്റെ റിലീസിനു ശേഷം ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകും. ഏറ്റെടുത്ത കരാറുകളെല്ലാം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അസിനിപ്പോള്‍.

മലയാളത്തിലൂടെ വെള്ളിത്തിരയില്‍

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് അസിന്‍ തോട്ടുങ്കല്‍ എന്ന കൊച്ചിക്കാരിയുടെ വെള്ളിത്തിരാ അരങ്ങേറ്റം. കോളിവുഡിലും ബോളിവുഡിലും താരമായതോടെ അസിന്‍ പിന്നീട് മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

തമിഴാണ് താരമാക്കിയത്

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

അസിന്‍ എന്ന നടിയെ ഒരു താരമാക്കിയത് തമിഴകമാണ്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറിയ അസിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗജിനി, പോക്കിരി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അസിനെ താരപദവിയില്‍ എത്തിച്ചു.

ഗജിനി വഴി ബോളിവുഡില്‍

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

ഗജിനി എന്ന ചിത്രത്തിന്റെ വിജയം അസിനിനെ സംബന്ധിച്ച് വളരെ വലുതാണ്. ഈ ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്റെ നായികയായി ബോളിവുഡില്‍ എത്തിയ അസിന്‍ അവിടെയും മിന്നി. ഇപ്പോള്‍ അസിന്‍ മലയാളത്തിലേക്ക് മാത്രമല്ല, തമിഴിലേക്കും തിരിഞ്ഞു നോക്കുന്നില്ല. ബോളിവുഡ് സിനിമകള്‍ മാത്രമാണ് കൈയ്യില്‍.

വിവാഹ ശേഷം അഭിനയം?

അസിന്‍ വിവാഹിതയാകുന്നു, വരന്‍ മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ

വിവാഹ ശേഷം അസിന്‍ അഭിനയം നിര്‍ത്തുമെന്നാണ് കേള്‍ക്കുന്നത്. അതിനാലാണത്രെ വിവാഹത്തിന് കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X