ലോകം ചുറ്റല്‍ കഴിഞ്ഞു, അസിന്‍ മടങ്ങിവരുന്നു

By Aswathi

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അസിന്‍ തമിഴകത്തേക്ക് മടങ്ങിവരുന്നു. അഭിനയവും ഷൂട്ടിങ് തിരക്കുകളും പാടെ ഉപേക്ഷിച്ച് വിദേശ യാത്രകളിലായിരുന്നു അസിന്‍. അതിനിടയില്‍ പല ഗോസിപ്പുകളും പരന്നു. അസിന്‍ വിവാഹിതയായെന്നും അസിനെ സിനിമയില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

ഗജനി എന്ന സിനിമയിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന അസിന്‍ ബോളിവുഡില്‍ പോയി പിന്നെയൊരു തിരിച്ചുവരവ് തമിഴകത്തേക്കില്ലായിരുന്നു. രണ്ടു വര്‍ഷമായി ബോളിവുഡില്‍ താരം മുഖം കാണിച്ചിട്ടില്ല. 2012 ല്‍ പുറത്തിറങ്ങിയ 'ഖിലാദി 786' എന്ന ബോളിവുഡ് ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയതി.

വിജയ്‌ക്കൊപ്പം കാവലന്‍ എന്ന ചിത്രത്തിന് ശേഷം അസിന്‍ വീണ്ടും തിരിച്ചുവരുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അസിന്‍ തിരുച്ചുവരുന്നു എന്ന വാര്‍ത്ത ട്വിറ്ററിലൂടെയാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. അസിന്‍ ഇതുവരെ എവിടെയായിരുന്നു എന്ന് തുടര്‍ന്നു വായിക്കൂ...

അസിന്‍ വിവാഹിതയായോ

അസിന്‍ എവിടെയായിരുന്നു??

യുഎസുകാരനുമായി അസിന്റെ വിവാഹം ഉറപ്പിച്ചെന്നും അതുകൊണ്ടാണ് അസിന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ താരം യു എസിലേക്ക് ഫ്‌ളൈറ്റ് കയറിയപ്പോഴാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല

അസിന്‍ എവിടെയായിരുന്നു??

അസിന്റെ വിവാഹം സംബന്ധിച്ച വാര്‍ത്ത താരം നിഷേധിച്ചു. വീട്ടുകാര്‍ വിവാഹക്കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ലെന്നായിരുന്നു അസിന്റെ പ്രതികരണം. ആദ്യം നല്ല ഒരു പാര്‍ട്‌നറെ കണ്ടത്തേണ്ടതുണ്ടെന്നാണ് അസിന്‍ പറഞ്ഞത്

അസിനെ വിലക്കിയതാണെന്ന്

അസിന്‍ എവിടെയായിരുന്നു??

അസിന്‍ തമിഴ്‌നാട്ടുകാരുടെ ബദ്ധശത്രുക്കളുടെ നാടായ ശ്രീലങ്കയില്‍ പോയതുകൊണ്ട് തമിഴ് സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് അസിനെ വിലക്കിയിരുന്നു. ഇതുകൊണ്ടാണ് അസിന്‍ തിരിച്ചുവരാത്തതെന്നായിരുന്നു വാര്‍ത്തകള്‍

ശ്രീലങ്കന്‍ വിവാദം

അസിന്‍ എവിടെയായിരുന്നു??

തന്റെ പുതിയ ബോളുവുഡ് ചിത്രത്തിന്റെ ചത്രീകരണത്തിന് വേണ്ടിയാണ് അസിന്‍ ശ്രീലങ്കയിലേക്ക് പോയത്. ശ്രീലങ്കയില്‍ പോയ അസിനെ സിനിമയില്‍ നിന്ന് വിലക്കി നിര്‍ത്തണമെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നു

അസിന്റെ വിശദീകരണം

അസിന്‍ എവിടെയായിരുന്നു??

ശ്രീലങ്കയില്‍ പോയ സംഭവം വിവാദമായതോടെ വിശദീകരണവുമായി അസിന്‍ രംഗത്ത് വന്നു. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താന്‍ പോയതെന്നും ജോലി ചെയ്യുന്ന സിനിമയ്ക്ക് എതിരായി പ്രവൃത്തിക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു അസിന്റെ വിശദീകരണം

കാത്തിരിപ്പായിരുപ്പ്

അസിന്‍ എവിടെയായിരുന്നു??

തന്നെ വിലക്കിയതല്ല നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രയും നാളെന്ന് ആസിന്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X