»   » ബോളിവുഡാണോ ഗ്ലാമറാകണം: അസിന്‍

ബോളിവുഡാണോ ഗ്ലാമറാകണം: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ലളിതമായതിനെ സ്വീകരിക്കുന്ന ദക്ഷിണേന്ത്യയെക്കാളും തനിക്കിഷ്ടം ആര്‍ഭാടമുള്ള ബോളിവുഡിനെയാണെന്ന് പ്രമുഖ നടിയായ അസിന്‍. ദക്ഷിണേന്ത്യന്‍ സിനിമാ ലോകം ഇപ്പോഴും പരമ്പരാഗത രീതിയെ മുറുക്കി പിടിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ ബോളിുവുഡ് അങ്ങനെയല്ലെന്നും ബോളിവുഡ് താരം അസിന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്കവാറും എല്ലാ ഭാഷകളിലും അഭിനയിച്ച താരം അഞ്ചു വര്‍ഷം മുമ്പാണ് ബോളിവുഡിലേക്കു ചേക്കേറിയത്. മലയാളിയായ അസിന്‍ ബോളിവുഡിലെത്തിയതു മുതല്‍ വളരെ തിരക്കുള്ള നടിയാണ്. വളരെ ചുരുക്കം സമയത്തിനുള്ളില്‍ തന്നെ ബോളിവുഡിലെ എ ലിസ്റ്റില്‍ കയറിപറ്റാനും താരത്തിന് കഴിഞ്ഞു.

ലളിതമായതിനെ മാത്രമേ ദക്ഷിണേന്ത്യ സ്വീകരിക്കുകയുള്ളൂ. പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആര്‍ഭാടമുള്ള വസ്ത്രധാരണവും മേയ്‌ക്കൊപ്പൊന്നും ദക്ഷിണേന്ത്യക്കാര്‍ക്ക ഇഷ്ടപ്പെടില്ല എന്നും എന്നാല്‍ ബോളിവുഡില്‍ എപ്പോഴും താരപദവി കാത്തു സൂക്ഷിക്കണമെന്നും അസിന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമ ഇന്നും പരമ്പരാഗത രീതിയിലാണ്. ഇത് അവരുടെ സിനിമകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

എന്നാല്‍ ബോളിവുഡ് തുറന്ന മനസോടെയാണ് പ്രേക്ഷകനെ സമീപിക്കുന്നതെന്നും അസിന്‍ വിലയിരുത്തി.സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ബോളിവുഡിലാണെന്നും ദക്ഷിണേന്ത്യയില്‍ പൊതുവേ അവസരങ്ങള്‍ കുറവാണെന്നും അസിന്‍ പറഞ്ഞു. ബോളിവുഡ് സ്ത്രീകള്‍ക്ക് സാങ്കേതിക മേഖലയില്‍ വരെ കൂടുതല്‍ അവസരം നല്‍കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നും അസിന്‍ കൂട്ടിചേര്‍ത്തു.

തമിഴ് ചിത്രമായ ഗജനിയുടെ റിമേക്കിലൂടെയാണ് അസിന്‍ ബോളിവുഡിലെത്തി ചേര്‍ന്നത്. നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങളുടെ കൂടെയും ഇതിനോടകം അസിന്‍ അഭിനയിച്ചു കഴിഞ്ഞു. ബോളിവുഡിലെ എല്ലാ ഖാന്‍മാരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അസിന്‍. ഇനിയും നിരവധി നല്ല പടങ്ങള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും കൂട്ടി ചേര്‍ത്തു. ബോളിവുഡില്‍ തന്നെ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും നല്ല പടങ്ങള്‍ കിട്ടിയാല്‍ മാത്രമേ ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് ഇനി മടങ്ങ വരവിനുള്ളൂ എന്നും താരം പറഞ്ഞു.

English summary
The southern film industry is far more traditional than Bollywood, which caters to a wider audience and gives opportunities to women in technical fields, says actress Asin Thottumkal after a five-year stint in Hindi films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam