»   » മമ്മൂട്ടിയും അസിനും ഒന്നിക്കുന്നില്ല

മമ്മൂട്ടിയും അസിനും ഒന്നിക്കുന്നില്ല

Posted By:
Subscribe to Filmibeat Malayalam

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അസിനെത്തുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ട് നാളേറെയായി. ഒരേ കടലിന് ശേഷമെത്തുന്ന ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളടെയാണ് താരത്തിന്റെ ആരാധകര്‍ കാത്തിരുന്നതും.

Asin-Mammootty

എന്നാല്‍ അങ്ങനെയൊരു പ്രൊജക്ട് ഉടനില്ലെന്നാണ് ശ്യാമപ്രസാദ് അറിയിച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയും അസിനുമല്ല അടുത്ത എന്റെ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഫഹദ് ഫാസിലാണ് എന്റെ നായകനെന്നും സംവിധായകന്‍ പറയുന്നു. മലയാളത്തിലേക്കുള്ള അസിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചവരെയും നിരാശപ്പെടുത്തുന്നതാണ് ശ്യാമപ്രസാദിന്റെ വാക്കുകള്‍.

ജയസൂര്യയും നിവീന്‍ പോളി, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഇംഗ്ലീഷിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് ശ്യാമപ്രസാദ്. പുതിയ ചിത്രത്തെക്കുറിച്ച് സംസാരിയ്‌ക്കേണ്ട സമയിമല്ലിതെന്നും അദ്ദേഹം പറയുന്നു.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ കഥയാണ് ഇംഗ്ലീഷ് പറയുന്നത്. എന്നും സാമൂഹികപ്രാധാന്യമുള്ള പ്രമേയങ്ങള്‍ സിനിമയാക്കുന്നതില്‍ താത്പര്യമുള്ളയാളാണ് ശ്യാമപ്രസാദ്. സംവിധായകന്റെ പുതിയ ചിത്രവും ആ ജനുസ്സില്‍ ഉള്‍പ്പെടുന്നത് തന്നെയാവുമെന്നാണ് കരുതപ്പെടുന്നത്.

English summary
Rumour mills were abuzz with reports that Shyama-prasad's next project will have Mammootty and Asin playing the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam